ഈസി ചീസി ചിക്കൻ ബ്രഡ്
text_fieldsചേരുവകൾ
- മൈദ -രണ്ടര കപ്പ്
- യീസ്റ്റ് -രണ്ട് ടീസ്പൂൺ
- പഞ്ചസാര -ഒന്നര ടീസ്പൂൺ
- ഒറിഗാനോ (ഓപ്ഷനൽ) -അര ടീസ്പൂൺ
- ഓയിൽ -രണ്ട് ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ഇളം ചൂടുവെള്ളം -മുക്കാൽ കപ്പ്
- ഓയിൽ -ഒരു ടീസ്പൂൺ
- ഫില്ലിങ്ങിന് ആവശ്യമുള്ളത്:
- ചിക്കൻ ബ്രെസ്റ്റ് -രണ്ട് എണ്ണം
- ടിക്ക മസാല പൗഡർ -രണ്ട് ടേബ്ൾസ്പൂൺ
- സോയ സോസ് -ഒരു ടേബ്ൾസ്പൂൺ
- കുരുമുളക് പൊടി -ഒരു ടീസ്പൂൺ
- ചില്ലി ഫ്ലെക്സ് -ഒരു ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
- ഗരംമസാല -ഒരു ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ക്യാപ്സിക്കം -അര കഷണം
- വിനാഗിരി -ഒരു ടീസ്പൂൺ
- ഉള്ളി -രണ്ട് മീഡിയം സൈസ്
- മൊസാരല്ല ചീസ് -ഒരു കപ്പ്
- ഒറിഗാനോ -രണ്ട് ടീസ്പൂൺ
- വൈറ്റ് എള്ള് -ഒരു ടേബ്ൾസ്പൂൺ
- മുട്ട -ഒന്ന്
- ഓയിൽ -ആവശ്യത്തിന്
തയാറാകുന്ന വിധം
ഇളം ചൂടുവെള്ളത്തിൽ പഞ്ചസാര യീസ്റ്റ് മിക്സ് ചെയ്ത് അഞ്ച് മിനിറ്റ് വെക്കുക. മൈദയിൽ ഒറിഗാനോ, ഓയിൽ മിക്സ് ചെയ്ത്, യീസ്റ്റ് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത്, മൈദയിൽ ഒഴിച്ചു കുഴക്കുക. ആവശ്യമെങ്കിൽ ഇളം ചൂടുവെള്ളം ഒഴിച്ചു സോഫ്റ്റ് ആയി കുഴച്ച്, മുകളിൽ ഓയിൽ സ്പ്രെഡ് ചെയ്ത് രണ്ട്-മൂന്ന് മണിക്കൂർ മൂടി വെക്കുക.
ഫില്ലിങ്
ചിക്കൻ ചെറിയ ചെറിയ പീസ് ആയി കട്ട് ചെയ്തു സോയ സോസ്, ടിക്ക മസാല, വിനാഗിരി, കുരുമുളക് പൊടി, ചില്ലി ഫ്ലെക്സ്, ഗരം മസാല, ഉപ്പ് മിക്സ് ചെയ്തു വെക്കുക. പിന്നെ ഒരു പാനിൽ ഓയിൽ ഒഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ട് മൂത്തുവരുമ്പോൾ ചിക്കൻ പീസ് ഇട്ട് ഫ്രൈ ചെയ്തു മാറ്റിവെക്കുക.
പിന്നെ അതേ പാനിൽ കുറച്ചൂടെ ഓയിൽ ഒഴിച്ച് ഉള്ളി ഇട്ടു വഴറ്റുക. ഇതിലേക്ക് ടിക്ക മസാല സോയ സോസ് മിക്സ് ചെയ്ത് ഫ്രൈ ചെയ്ത ചിക്കൻ, ക്യാപ്സിക്കം മിക്സ് ചെയ്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടിവെച്ച് അഞ്ച് മിനിറ്റ് വേവിക്കുക. ഇതോടെ ഫില്ലിങ് തയാർ.
ശേഷം, മാവ് എടുത്ത് ഒരിക്കൽകൂടി കുഴച്ച് എയർ കളഞ്ഞ് രണ്ട് പീസ് ആയി കട്ട് ചെയ്തു വെക്കുക. പിന്നെ ഒന്നെടുത്തു നീളത്തിൽ പരത്തി നടുവിൽ ഫില്ലിങ് വെച്ച് മുകളിൽ മൊസാരല്ല ചീസ് ഇട്ട് ഇരു വശവും കട്ട് ചെയ്തു കൊടുക്കുക. ക്രോസ് ആയി വെച്ച് ഫില്ലിങ് കവർ ചെയ്തു മുകളിലായി മുട്ട ബീറ്റ് ചെയ്ത് ബ്രഷ് ചെയ്തുകൊടുക്കുക.
വൈറ്റ് എള്ള്, ഒറിഗാനോ, ചില്ലി ഫ്ലെക്സ് സ്പ്രെഡ് ചെയ്ത് 200 ഡിഗ്രിയിൽ 30-35 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ഇതുപോലെ അടുത്ത പീസും ചെയ്തെടുക്കുക. ഇത് സ്വീറ്റ് ആൻഡ് ഹോട്ട് സോസ്, മയോണൈസ് എന്നിവയുടെ കൂടെ സെർവ് ചെയ്യാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.