Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ വിഭവം: കോളിഫ്ലവർ ക്രിസ്പി ഫ്രൈ
text_fieldsbookmark_border
കോളിഫ്ലവർ ക്രിസ്പി ഫ്രൈ
ചേരുവകൾ:
- കോളിഫ്ലവർ: ഒരെണ്ണം
- മഞ്ഞൾപ്പൊടി: അര ടീസ്പൂൺ
- കായപ്പൊടി: അര ടീസ്പൂൺ
- മുളകുപൊടി: രണ്ട് ടീസ്പൂൺ
- അരിപ്പൊടി: രണ്ട് ടേബ്ൾ സ്പൂൺ
- കടലപ്പൊടി: രണ്ട് ടേബ്ൾ സ്പൂൺ
- കറിവേപ്പില, ഇഞ്ചി: ആവശ്യത്തിന്
- ഉപ്പ്, വെള്ളം: ആവശ്യത്തിന്
- ഓയിൽ, പച്ചമുളക്: ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ അരിപ്പൊടി, കടലപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളക്, ഉപ്പ്, മുളകുപൊടി, കായപ്പൊടി, ചെറുതായി മുറിച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് കൂടുതൽ ലൂസാകാത്ത ഒരു ബാറ്റർ തയാറാക്കുക. ഇതിലേക്ക് ചൂടുവെള്ളത്തിൽ മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്ത് തിളപ്പിച്ചെടുത്ത കോളിഫ്ലവർ അടർത്തിയെടുത്ത് ബാറ്ററിൽ നന്നായി ഡിപ്പ് ചെയ്ത് നല്ല ചൂടായ ഓയിലിൽ കറിവേപ്പില, പച്ചമുളക് ചേർത്ത് ക്രിസ്പിയായി ഫ്രൈ ചെയ്ത് ചൂടോടെ െസർവ് ചെയ്യാം.
തയാറാക്കിയത്: ജയ ശ്രീകുമാർ, ദുബൈ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

