Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകാ​ര​റ്റ് ഹ​ൽ​വ...

കാ​ര​റ്റ് ഹ​ൽ​വ പു​ഡി​ങ്​

text_fields
bookmark_border
carrot halwa pudding
cancel
camera_alt

കാ​ര​റ്റ് ഹ​ൽ​വ പു​ഡി​ങ്​

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ:

  • കാ​ര​റ്റ് - 5 എ​ണ്ണം ഗ്രേ​റ്റ്​ ചെ​യ്‌​ത​ത്
  • പാ​ൽ - കാ​ൽ ക​പ്പ്
  • പ​ഞ്ച​സാ​ര -അ​ര​ക​പ്പ്
  • നെ​യ്യ് - 2 ടേ​ബ്​​ൾ സ്​​പൂ​ൺ
  • ഏ​ല​ക്ക പൊ​ടി​ച്ച​ത് -കാ​ൽ ടീ​സ്​​പൂ​ൺ
  • ക​സ്​​റ്റേ​ർ​ഡി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ
  • പാ​ൽ -ര​ണ്ട​ര ക​പ്പ്
  • പ​ഞ്ച​സാ​ര -ഒ​രു ക​പ്പ്
  • ക​സ്​​റ്റേ​ർ​ഡ് പൗ​ഡ​ർ - 2 ടേ​ബ്​​ൾ സ്പൂ​ൺ
  • പാ​ൽ - കാ​ൽ ക​പ്പ്
  • ബ്ര​ഡ് -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ആ​ദ്യം കാ​ര​റ്റ് ഹ​ൽ​വ റെ​ഡി​യാ​ക്കാം. ഒ​രു പാ​ൻ അ​ടു​പ്പി​ൽ​വെ​ച്ച്​ അ​തി​ലേ​ക്ക്​ നെ​യ്യ്​ ചേ​ർ​ത്ത്​ കൊ​ടു​ക്കാം. നെ​യ്യ് ചൂ​ടാ​യി​വ​ന്നാ​ൽ കാ​ര​റ്റ് ചേ​ർ​ത്ത്​ ന​ന്നാ​യി വ​ഴ​റ്റി​യെ​ടു​ക്കാം. വെ​ള്ളം വ​റ്റി​വ​ന്നാ​ൽ പ​ഞ്ച​സാ​ര ചേ​ർ​ത്ത് വീ​ണ്ടും ഇ​ള​ക്കി​യെ​ടു​ക്കാം. ഇ​നി ഇ​തി​ലേ​ക്ക് പാ​ൽ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി​യെ​ടു​ത്ത് ഹ​ൽ​വ​യു​ടെ പ​രു​വ​ത്തി​ൽ ആ​ക്കി​യെ​ടു​ക്കു​ക. ഇ​നി ഏ​ല​ക്ക​പ്പൊ​ടി ചേ​ർ​ത്ത് ന​ന്നാ​യി​ട്ട് മി​ക്​​സ്​ ചെ​യ്ത​​തി​നു​ശേ​ഷം തീ ​ഓ​ഫാ​ക്കി മാ​റ്റി​വെ​ക്കാം.

വേ​റൊ​രു പാ​ൻ അ​ടു​പ്പി​ൽ വെ​ച്ച്​ അ​തി​ൽ പാ​ലും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് കൊ​ടു​ക്കാം. ഒ​രു ബൗ​ളി​ൽ ക​സ്​​റ്റേ​ർ​ഡ് പൗ​ഡ​റും കാ​ൽ ക​പ്പ്​ പാ​ലും ക​ട്ട​യി​ല്ലാ​തെ ക​ല​ക്കി​യെ​ടു​ത്ത​ത് പാ​ൽ മി​ശ്രി​ത​ത്തി​ലേ​ക്ക് ഒ​ഴി​ച്ച് ചെ​റി​യ തീ​യി​ൽ ര​ണ്ടു മി​നി​റ്റ് കു​റു​ക്കി​യെ​ടു​ത്ത് തീ ​ഓ​ഫാ​ക്കാം.

ബ്ര​ഡ് എ​ടു​ത്ത്​ അ​തി​െൻറ സൈ​ഡ് ക​ട്ട് ചെ​യ്​​ത്​ നാ​ലു ക​ഷ​ണ​മാ​ക്കി വെ​ക്കു​ക. പു​ഡി​ങ്​ ട്രേ​യി​ൽ ക​ട്ട് ചെ​യ്​​ത്​ വെ​ച്ച ബ്ര​ഡ് നി​ര​ത്തി അ​തി​െൻറ മു​ക​ളി​ൽ ത​യാ​റാ​ക്കി​യ ക​സ്​​റ്റേ​ർ​ഡ് ചൂ​ടോ​ടു​കൂ​ടി കു​റ​ച്ച് ഒ​ഴി​ച്ചു കൊ​ടു​ക്കു​ക. ഇ​തി​െൻറ മു​ക​ളി​ൽ ത​യാ​റാ​ക്കി​യ കാ​ര​റ്റ് ഹ​ൽ​വ കു​റ​ച്ചെ​ടു​ത്ത് എ​ല്ലാ​ഭാ​ഗ​ത്തും ഒ​രു​പോ​ലെ ഇ​ട്ട് കൊ​ടു​ക്കു​ക. വീ​ണ്ടും ബ്ര​ഡ്, ക​സ്​​റ്റേ​ർ​ഡ്, കാ​ര​റ്റ് ഹ​ൽ​വ എ​ന്നി​വ ചേ​ർ​ത്ത് എ​ത്ര ലെ​യ​ർ വേ​ണ​മെ​ങ്കി​ലും ചെ​യ്​​തെ​ടു​ക്കാം. ഇ​ത് ഫ്രി​ഡ്‌​ജി​ൽ വെ​ച്ച്‌ ന​ന്നാ​യി ത​ണു​പ്പി​ച്ച​ശേ​ഷം ക​ഴി​ക്കാം.

തയാറാക്കിയത്: അ​ലേ​ന ഗ​നി​യ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puddingcarrot halwa puddingcarrot puddinghalwa pudding
News Summary - carrot halwa pudding
Next Story