കാരറ്റ് ബർഫി
text_fieldsആവശ്യമായ ചേരുവകൾ
കാരറ്റ് – 3 കപ്പ് (ഗ്രേറ്റ് ചെയ്തത്)
പാൽപ്പൊടി – 1 കപ്പ്
പഞ്ചസാര – അര കപ്പ്
മിക്സഡ് നട്ട്സ് (ബദാം, കശുവണ്ടി, പിസ്ത) – കാൽ കപ്പ്
ഏലക്കാപ്പൊടി – കാൽ ടീസ്പൂൺ
നെയ് – 3 ടേബിൾസ്പൂൺ + അര ടീസ്പൂൺ (പാത്രത്തിൽ പുരട്ടാൻ)
തയാറാക്കുന്ന വിധം
ഒരു കേക്ക് ടിൻ അല്ലെങ്കിൽ ചതുരാകൃതിയിലുള്ള പാത്രത്തിൽ അല്പം നെയ്യ് പുരട്ടി തയാറാക്കി വെക്കുക. ഒരു നോൺ-സ്റ്റിക് പാനിൽ നെയ് ചൂടാക്കി, അതിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്ത് ഇടത്തരം തീയിൽ 8–10 മിനിറ്റ് വഴറ്റുക. ഇതിലേക്ക് പാൽപ്പൊടി ചേർത്ത് നന്നായി ഇളക്കി 2 മിനിറ്റ് കൂടി വേവിക്കുക. തുടർന്ന് പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർക്കുക. മിശ്രിതം കട്ടിയായി പാനിൽ ഒട്ടാതെ ഒരുമിച്ച് വരുന്നതുവരെ ചെറിയ തീയിൽ തുടർച്ചയായി ഇളക്കിക്കൊണ്ട് വേവിക്കുക.
അരിഞ്ഞ നട്ട്സ് ചേർത്ത് (മുകളിൽ വിതറാൻ 2 ടേബിൾസ്പൂൺ നട്ട്സ് മാറ്റിവക്കുക.) നന്നായി ഇളക്കി 2–3 മിനിറ്റ് കൂടി വേവിച്ച ശേഷം തീ ഓഫ് ചെയ്യുക. തയാറാക്കിയ മിശ്രിതം നെയ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് ഒരേ കട്ടിയിൽ പരത്തിയ ശേഷം മുകളിൽ മാറ്റിവെച്ച നട്ട്സ് വിതറുക. തുടർന്ന് ഏകദേശം 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് സെറ്റ് ആക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് സേർവ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

