Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ​ട്ട​ർ​ഫ്ലൈ ചി​ക്ക​ൻ

ബ​ട്ട​ർ​ഫ്ലൈ ചി​ക്ക​ൻ

text_fields
bookmark_border
ബ​ട്ട​ർ​ഫ്ലൈ ചി​ക്ക​ൻ
cancel

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന ഇ​ഫ്താ​ർ വി​ഭ​വ​മാ​ണ് ബ​ട്ട​ർ​ഫ്ലൈ ചി​ക്ക​ൻ. വീ​ടു​ക​ളി​ൽ ല​​ഭ്യ​മാ​​വു​ന്ന ചേ​​രു​വ​ക​ൾ​കൊ​​ണ്ട് എ​ളു​പ്പ​​ത്തി​​ൽ ഉ​ണ്ടാ​​ക്കാ​​ൻ പ​റ്റി​​യ വി​ഭ​വം പ​രി​ച​യ​പ്പെ​​ടാം.

ചേ​രു​വ​ക​ൾ

ചി​ക്ക​ൻ ബ്രെ​സ്റ്റ് -250 ഗ്രാം

​ഉ​രു​ള​ക്കി​ഴ​ങ്ങ് -2 എ​ണ്ണം

ഇ​ഞ്ചി വെ​ളു​ത്തു​ള​ളി പേ​സ്റ്റ്

ചി​ല്ലി ഫ്ലേ​ക്ക്സ് -ഒ​രു നു​ള്ള്

മു​ള​ക്പൊ​ടി -2 ടീ​സ്പൂ​ൺ

ലെ​മ​ൺ ജ്യൂ​സ് -2 ടീ​സ്പൂ​ൺ

കോ​ൺ​ഫ്ല​വ​ർ -2 ടീ​സ്പൂ​ൺ

ഗ​രം മ​സാ​ല -1/2 ടീ​സ്പൂ​ൺ

ടൂ​ത്ത് പി​ക് - 5/6 എ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം:

ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ ബ്രെ​സ്റ്റ് ക​ഷ​ണ​ത്തി​ലേ​ക്ക് ഇ​ഞ്ചി വെ​ളു​ത്തു​ള​ളി പേ​സ്റ്റ്, ചി​ല്ലി ഫ്ലേ​ക്ക്സ്, മു​ള​ക്പൊ​ടി, ലെ​മ​ൺ ജ്യൂ​സ്, കോ​ൺ​ഫ്ല​വ​ർ, ഗ​രം മ​സാ​ല തു​ട​ങ്ങി​യ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് അ​ര മ​ണി​ക്കൂ​ർ വെ​ക്കു​ക. ശേ​ഷം ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ടു​ത്തു നേ​ർ​ത്ത ക​ഷ​ണ​ങ്ങ​ളാ​ക്കി സ്ല​യി​സ് രൂ​പ​ത്തി​ൽ ക​ട്ട് ചെ​യ്യു​ക. നേ​ര​ത്തേ മാ​റ്റി​വെ​ച്ച ചി​ക്ക​ൻ മു​റി​ച്ചു​വെ​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങി​ലേ​ക്ക് ടൂ​ത്ത് പി​ക് ഉ​പ​യോ​ഗി​ച്ച് കു​ത്തി​വെ​ക്കു​ക. ശേ​ഷം ചൂ​ടാ​യ എ​ണ്ണ​യി​ലി​ട്ട് ഫ്രൈ ​ചെ​യ്തെ​ടു​ക്കാം. രു​ചി​ക​ര​മാ​യ ബ​ട്ട​ർ ഫ്ലൈ ​ചി​ക്ക​ൻ റെ​ഡി.

റമദാൻ രുചിയെഴുതൂ; സമ്മാനം നേടൂ

ഗ​ൾ​ഫ് മാ​ധ്യ​മം വാ​യ​ന​ക്കാ​ർ​ക്ക് ‘റ​മ​ദാ​ൻ രു​ചി’​യി​ലേ​ക്ക് ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​ക്കൂ​ട്ട് ത​യാ​റാ​ക്കി സ​മ്മാ​നം നേ​ടാം. റെ​സി​പ്പി, വി​ഭ​വ​ത്തി​ന്റെ ഫോ​ട്ടോ, സ്വ​ന്തം ഫോ​ട്ടോ സ​ഹി​തം അ​യ​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​പ്പം മി​ക​ച്ച രു​ചി​ക്കൂ​ട്ടു​ക​ൾ​ക്ക് സ​മ്മാ​ന​വും.

ഇ മെയിൽ:

qatar@gulfmadhyamam.net

വാട്സാപ്പ്: 5528 4913

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodsrecipeRamadan Special Snacks
News Summary - Butterfly Chicken
Next Story