ബ്രോക്കോളി ഉരുളക്കിഴങ്ങ് സൂപ്പ്
text_fieldsആവശ്യമായ ചേരുവകൾ
1. ഉരുളക്കിഴങ്ങ് – 2 എണ്ണം (തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്)
2. ബ്രോക്കോളി – രണ്ടര കപ്പ് (ചെറിയ പൂക്കളായി മുറിച്ചത്)
3. ഉപ്പില്ലാത്ത വെണ്ണ – 4 ടേബിൾസ്പൂൺ
4. വെളുത്തുള്ളി – 2 അല്ലി (ചെറുതായി അരിഞ്ഞത്)
5. സവാള – 1 എണ്ണം (അരിഞ്ഞത്)
6. മൈദ – 3 ടേബിൾസ്പൂൺ
7. പാൽ – ഒന്നര കപ്പ്
8. കുരുമുളകുപൊടി – ഒന്നര ടീസ്പൂൺ
9. വെജിറ്റബിൾ സ്റ്റോക്ക് – 2 കപ്പ് (തയ്യാറാക്കുന്ന വിധം താഴെ കൊടുത്തിട്ടുണ്ട്)
10. മൊസറെല്ല ചീസ് – മുക്കാൽ കപ്പ്
11. ഉപ്പ് – ആവശ്യത്തിന്
12. സ്പ്രിംഗ് അണിയൻ – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
1. ഒരു പാനിൽ വെണ്ണ ചൂടാക്കി, അതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും സവാളയും ചേർത്ത് ചെറിയ തീയിൽ 3–4 മിനിറ്റ് വഴറ്റുക.
2. ഇതിലേക്ക് മൈദ ചേർത്ത് ഏകദേശം 1 മിനുട്ട് വഴറ്റുക. ശേഷം പാൽ കുറേശ്ശെയായി ഒഴിച്ച് തുടർച്ചയായി ഇളക്കുക. കട്ടപിടിക്കാതിരിക്കാൻ നന്നായി ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് കുരുമുളകുപൊടി ചേർത്ത് തിളപ്പിക്കുക. (വെജിറ്റബിൾ സ്റ്റോക്കിൽ ഉപ്പ് ഉള്ളതിനാൽ ആവശ്യമെങ്കിൽ മാത്രം അവസാനം കുറച്ച് ഉപ്പ് ചേർക്കുക.)
3. ഇതിലേക്ക് വെജിറ്റബിൾ സ്റ്റോക്കും ചെറുതായി മുറിച്ച ഉരുളക്കിഴങ്ങും ചേർത്ത്, തീ കുറച്ച് ഏകദേശം 15 മിനിറ്റ് വേവിക്കുക.
4. തുടർന്ന് ബ്രോക്കോളി കഷണങ്ങൾ ചേർത്ത് 3–4 മിനിറ്റ് കൂടി വേവിക്കുക. സൂപ്പ് വളരെ കട്ടിയാണെങ്കിൽ കുറച്ച് വെള്ളം ചേർത്ത് വീണ്ടും തിളപ്പിക്കാം.
5. ശേഷം തീ ഓഫ് ചെയ്ത് മൊസറെല്ല ചീസ് ചേർക്കുക. ചീസ് ഉരുകി സൂപ്പുമായി യോജിക്കുന്നതിനായി ഏകദേശം 5 മിനിറ്റ് വെക്കുക.
6. തയ്യാറായ സൂപ്പ് ചെറുതായി അരിഞ്ഞ സ്പ്രിംഗ് അണിയൻ വിതറി ചൂടോടെ വിളമ്പുക.
വെജിറ്റബിൾ സ്റ്റോക്ക് തയ്യാറാക്കുന്ന വിധം
1. സവാള – അര എണ്ണം (അരിഞ്ഞത്)
2. കാരറ്റ് – അര എണ്ണം
3. ചതച്ച ഇഞ്ചി-വെളുത്തുള്ളി – 1 ടീസ്പൂൺ
4. കുരുമുളകുപൊടി – 1 ടീസ്പൂൺ
5. ഉപ്പ് – കുറച്ച്
6. വെള്ളം – രണ്ടേകാൽ കപ്പ്
7. ഒരു പ്രഷർ കുക്കറിൽ അരിഞ്ഞ സവാള, കാരറ്റ്, ചതച്ച ഇഞ്ചി-വെളുത്തുള്ളി, കുരുമുളകുപൊടി, കുറച്ച് ഉപ്പ്, രണ്ടേകാൽകപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി വേവിക്കുക.
8. വെന്തുകഴിഞ്ഞാൽ ഒരു അരിപ്പ ഉപയോഗിച്ച് പച്ചക്കറികൾ അരിച്ചുമാറ്റുക. അരിച്ചെടുത്ത വെള്ളമാണ് വെജിറ്റബിൾ സ്റ്റോക്ക്.

