Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രെഡ് രസ്മലായ്

text_fields
bookmark_border
ബ്രെഡ് രസ്മലായ്
cancel

ആവശ്യമായ വസ്തുക്കൾ

  • ബ്രെഡ് സ്ലൈസുകൾ - 7 – 8
  • പാൽ - 1 ലിറ്റർ
  • പഞ്ചസാര -അര കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് - മുക്കാൽ കപ്പ്
  • ഏലക്കാപ്പൊടി - കാൽ ടീസ്പൂൺ
  • കുങ്കുമപ്പൂവ് - ഒരു നുള്ള് (1 ടേബിൾസ്പൂൺ ചൂടുപാലിൽ കുതിർത്ത് വെക്കുക)
  • പിസ്താ (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • ബ്രെഡ് സ്ലൈസുകളുടെ അരികുകൾ മുറിച്ചു നീക്കുക. തുടർന്ന് കുക്കി കട്ടറിന്റെ സഹായത്തോടെ ബ്രെഡിൽ നിന്ന് ചെറിയ വൃത്താകൃതിയിലുള്ള കഷണങ്ങൾ മുറിച്ചെടുത്ത് മാറ്റിവെക്കുക.
  • ഒരു പാത്രത്തിൽ പാൽ ചൂടാക്കി, അതിലേക്ക് പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് തിളപ്പിക്കുക. ശേഷം തീ കുറച്ച് 6–8 മിനിറ്റ് വരെ, പാൽ അല്പം കട്ടിയാകുന്നതുവരെ തിളപ്പിക്കുക.
  • ഇതിലേക്ക് ഏലക്കാപ്പൊടിയും പാലിൽ കുതിർത്ത് വെച്ച കുങ്കുമപ്പൂവും ചേർത്ത് നന്നായി ഇളക്കുക. തീയിൽ നിന്ന് മാറ്റി ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുക.
  • തയ്യാറാക്കിയ ബ്രെഡ് വൃത്തങ്ങൾ തണുപ്പിച്ച പാൽ മിശ്രിതത്തിൽ ചേർത്ത് 10 മിനിറ്റ് കൂടി തണുപ്പിക്കുക. ശേഷം മുകളിൽ ചെറുതായി അരിഞ്ഞ പിസ്താ വിതറി സേർവ് ചെയ്യുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bread Rasmalai
Next Story