ബിസ്കിമിയ ഫില്ലിങ്
text_fieldsചേരുവകൾ
- മുട്ട - 4
- സവാള - 1
- കാബേജ്- 1 കപ്പ് നീളത്തിൽ മുറിച്ചത്
- ഉപ്പ്- ആവശ്യത്തിന്,
- പച്ചമുളക് - ആവശ്യത്തിന്
- ചിക്കൻ പൊരിച്ചത് ചെറിയ കഷ്ണമാക്കിയത് - 1 കപ്പ് (വേണമെങ്കിൽ മാത്രം)
ഒരു ബൗളിൽ സവാള, കാബേജ്, പച്ചമുളക്, ഉപ്പ് എല്ലാമിട്ടതിനുശേഷം കൈകൊണ്ട് ഞെരടിയെടുക്കുക. മുട്ട പുഴുങ്ങി ചെറിയ കഷ്ണമാക്കി കട്ട് ചെയ്ത് അതുംചേർത്ത് മിക്സ് ആക്കുക.
മാവിനാവശ്യമുള്ള സാധനങ്ങൾ:
- മൈദ - 3 കപ്പ് ,ഉപ്പ് - ആവശ്യത്തിന്
- വെള്ളം - 1 1/2 കപ്പ്
- ഓയിൽ - 1 1/2 ടേബിൾ സ്പൂൺ
ഒരു പാൻ അടുപ്പിൽവെച്ച് വെള്ളമൊഴിച്ച് ഉപ്പും ഓയിലും ചേർക്കുക. വെള്ളം തിളച്ചുവരുമ്പോൾ മൈദ ചേർക്കുക. തീ കുറച്ചുവെച്ച് നല്ലവണ്ണം മിക്സ് ആക്കുക. തീ ഓഫാക്കി ഒരു ബൗളിലേക്ക് മാറ്റി ചെറിയ ചൂടോടെ നല്ലവണ്ണം കുഴ ച്ച് സോഫ്റ്റ് മാവാക്കി എടുക്കുക.
ചെറിയ ബോൾസ് ആക്കി നല്ലവണ്ണം നേരിയതായി പരത്തി എടുക്കുക. നടുവിൽ ഫില്ലിങ് വെച്ച് മടക്കി റോൾ പോലെ ആക്കി എടുക്കുക. ഓയിൽ ചൂടാക്കി ബിസ്കീമിയ ഇട്ട് ചെറിയ തീയിൽ ബ്രൗൺ കളർ ആവുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക. എന്നിട്ട് ചൂടോടെ നല്ല ക്രിസ്പിയായി സെർവ് ചെയ്യാം.