Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ​ക്ല​വ റോ​ൾ

ബ​ക്ല​വ റോ​ൾ

text_fields
bookmark_border
baklava roll, Iftar taste
cancel

ചേ​രു​വ​ക​ൾ

1. ഫി​ലോ പേ​സ്ട്രി ഷീ​റ്റു​ക​ൾ - 9

2. വെ​ണ്ണ (ഉ​പ്പി​ല്ലാ​ത്ത​ത്) - 1/3 ക​പ്പ് (ഉ​രു​ക്കി​യ​ത്)

3. മി​ക്സ​ഡ് ന​ട്ട്സ് (വാ​ൾ​ന​ട്ട്, പി​സ്ത, ബ​ദാം) - 1 ക​പ്പ് (ചെ​റു​താ​യി പൊ​ടി​ച്ചെ​ടു​ത്ത​ത്)

4. പി​സ്ത (പൊ​ടി​ച്ച​ത്) - ¼ ക​പ്പ്

5. പ​ഞ്ച​സാ​ര - 6 ടേ​ബി​ൾ​സ്പൂ​ൺ

6. വെ​ള്ളം - ½ ക​പ്പ്

7. ഓ​റ​ഞ്ച് ബ്ലോ​സം വാ​ട്ട​ർ - 2 ടീ​സ്പൂ​ൺ (ഓ​പ്ഷ​ന​ൽ)

8. നാ​ര​ങ്ങ നീ​ര് - ½ ടീ​സ്പൂ​ൺ

തയാറാക്കുന്ന വിധം

1. ഓ​വ​ൻ 190 ഡിഗ്രി C ചൂ​ടാ​ക്കു​ക. ഒ​രു ബേ​ക്കി​ങ് പാ​ൻ വെ​ണ്ണ കൊ​ണ്ട് ഗ്രീ​സ് ചെ​യ്ത് ത​യാ​റാ​ക്കി വ​ക്കു​ക.

2. ഫി​ലോ പേ​സ്ട്രി ഷീ​റ്റു​ക​ളി​ൽ ഒ​രു ഷീ​റ്റെ​ടു​ത്ത് വെ​ണ്ണ കൊ​ണ്ട് ബ്ര​ഷ് ചെ​യ്യു​ക (ബാ​ക്കി​യു​ള്ള ഫി​ലോ ഷീ​റ്റു​ക​ൾ ഉ​ണ​ങ്ങാ​തി​രി​ക്കാ​ൻ മൂ​ടി​വെ​ക്കു​ക). ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ഷീ​റ്റ് ഇ​തി​ന് മു​ക​ളി​ൽ​വെ​ച്ച് ഓ​രോ​ന്നും വെ​ണ്ണ കൊ​ണ്ട് ബ്ര​ഷ് ചെ​യ്യു​ക.

3. പൊ​ടി​ച്ചെ​ടു​ത്ത ന​ട്ട്സി​ന്റെ 1/3 ഭാ​ഗം ഷീ​റ്റി​ലു​ട​നീ​ളം വി​ത​റി ശ്ര​ദ്ധാ​പൂ​ർ​വം ചു​രു​ട്ടു​ക. മെ​ല്ലെ വെ​ണ്ണ പു​ര​ട്ടി​യ പാ​നി​ലേ​ക്ക് മാ​റ്റു​ക. ശേ​ഷി​ക്കു​ന്ന ഫി​ലോ ഷീ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ത് ആ​വ​ർ​ത്തി​ക്കു​ക. മൂ​ർ​ച്ച​യു​ള്ള ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യ​മു​ള്ള വ​ലു​പ്പ​ത്തി​ലു​ള്ള റോ​ളു​ക​ളാ​യി മു​റി​ക്കു​ക, ഇ​ത് വെ​ണ്ണ കൊ​ണ്ട് ബ്ര​ഷ് ചെ​യ്ത്. ഏ​ക​ദേ​ശം 16-18 മി​നി​റ്റ് ഓ​വ​റി​ൽ ബേ​ക്ക് ചെ​യ്യു​ക, (ഇ​ളം ബ്രൗ​ൺ നി​റ​മാ​കു​ന്ന​തു​വ​രെ).

4. ഇ​തി​നി​ടെ പ​ഞ്ച​സാ​ര, വെ​ള്ളം, ഓ​റ​ഞ്ച് - ബ്ലോ​സം വാ​ട്ട​ർ, നാ​ര​ങ്ങ നീ​ര് എ​ന്നി​വ തി​ള​പ്പി​ച്ച് ക​ട്ടി​യു​ള്ള പ​ഞ്ച​സാ​ര സി​റ​പ്പ് ത​യാ​റാ​ക്കി തീ​യി​ൽ​നി​ന്ന് മാ​റ്റി ചൂ​ടാ​റാ​ൻ വെ​ക്കു​ക.

5. ബേ​ക്ക് ചെ​യ്ത ബ​ക്ല​വ റോ​ളു​ക​ൾ ഓ​വ​നി​ൽ​നി​ന്ന് മാ​റ്റി, ത​യാ​റാ​ക്കി​യ പ​ഞ്ച​സാ​ര സി​റ​പ്പ് മു​ഴു​വ​ൻ അ​തി​നു മു​ക​ളി​ൽ ഒ​ഴി​ക്കു​ക. പൊ​ടി​ച്ച പി​സ്ത മു​ഴു​വ​ൻ ബ​ക്ല​വ​ക്ക് മു​ക​ളി​ൽ വി​ത​റി മൂ​ടി​വെ​ക്കു​ക. ഇ​ത് ഏ​ക​ദേ​ശം 3-4 മ​ണി​ക്കൂ​ർ പ​ഞ്ച​സാ​ര സി​റ​പ്പി​ൽ കു​തി​ർ​ക്കാ​ൻ വി​ടു​ക. ബ​ക്ല​വ റോ​ൾ റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipeBaklava roll
News Summary - Baklava roll
Next Story