ബേക്ഡ് പൊട്ടറ്റോ ചീസ്
text_fieldsചേരുവകൾ
- പൊട്ടറ്റോ .... 2 എണ്ണം
- മുട്ട .... 2 എണ്ണം
- മൈദ .... 2 ടീ.സ്പൂൺ
- മൊസറെല ചീസ് ... ആവശ്യത്തിന്
- ചില്ലി ഫ്ളെയ്ക്സ്... ആവശ്യത്തിന്
- ഉപ്പ്, ഓയിൽ ... ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
എഗ്ഗ് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് മൈദ, ഉപ്പ്, ചില്ലി ഫ്ളെയ്ക്സ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിക്സിലേക്ക് തൊലികളഞ്ഞ് നൈസായി റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് പൊട്ടറ്റോ ഡിപ്പ് ചെയ്യുക. ശേഷം ഓയിൽ സ്പ്രെഡ് ചെയ്ത ബേകിങ് ട്രേയിൽ ആദ്യം സൈഡിൽ പൊട്ടറ്റോ ഡിപ്പ് ചെയ്തു വെക്കുക. ശേഷം ട്രേയുടെ സെന്ററിൽ തുടങ്ങി ഒരുലെയർ വെച്ചതിന് ശേഷം മുകളിൽ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കുക വീണ്ടും പൊട്ടറ്റോ ഡിപ്പ് ചെയ്തു വെക്കുക. കുറച്ച് ഗ്യാപ്പ് വെച്ച് പൊട്ടറ്റോ വെക്കാൻ ശ്രദ്ധിക്കുക. ബേക്ക് ചെയ്യുമ്പോൾ ചീസ് ഗ്യാപിൽ സ്പ്രെഡ് ആകുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ പൊട്ടറ്റോ തീരുന്നത് വരെ ലെയർ ചെയ്ത് മുകളിൽ ബാക്കി എഗ്ഗ്മിക്സ് ഒഴിച്ച് അതിന് മുകളിൽ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കുക.
ശേഷം180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം മല്ലിയില കൊണ്ട് ഗാർണിഷ് ചെയ്ത് ചൂടോടെ സർവ് ചെയ്യാം..
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

