Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആ സംഭവത്തിന്ശേഷം വിമാനങ്ങളിൽ പൈലറ്റുമാർ ഒരേ ഭക്ഷണം കഴിക്കാറില്ല'; ബോയിങ് 747 വിമാനത്തിൽ നടന്നത്...

text_fields
bookmark_border
ആ സംഭവത്തിന്ശേഷം വിമാനങ്ങളിൽ പൈലറ്റുമാർ ഒരേ ഭക്ഷണം കഴിക്കാറില്ല; ബോയിങ് 747 വിമാനത്തിൽ നടന്നത്...
cancel

വിമാനയാത്രകളിൽ പൈലറ്റുമാരുടെ ജോലി ഏറെ ശ്രദ്ധയും ഉത്തരവാദിത്തവും ആവശ്യമുള്ളതാണ്. എന്നാൽ നമ്മളിൽ പലർക്കും അറിയാത്ത ഏറെ കൗതുകമുണർത്തുന്ന എന്നാൽ ഗൗരവമേറിയതുമായ ഒരു യാഥാർത്ഥ്യമുണ്ട്; വിമാനത്തിലെ പൈലറ്റുമാർ ഒരിക്കലും ഒരേ ഭക്ഷണം ഒരേ സമയത്ത് കഴിക്കാറില്ല. ഇതിന് പിന്നിൽ കേവലം ഒരു ക്രമീകരണമോ ശീലമോ മാത്രമല്ല യാത്രക്കാരുടെ ജീവൻ രക്ഷിക്കാനുള്ള വലിയൊരു സുരക്ഷാ മുൻകരുതലുമുണ്ട്.

ഈ കർശനമായ രീതിക്ക് പിന്നിൽ ചരിത്രപരമായ ഒരു സംഭവമുണ്ട്. 1975 ഫെബ്രുവരി 3-ന് ജപ്പാൻ എയർലൈൻസിന്റെ ബോയിങ് 747 വിമാനം ആങ്കറേജിൽ നിന്ന് കോപ്പൻഹേഗനിലേക്ക് പുറപ്പെട്ടു. യാത്രക്കിടെ വിമാനത്തിലുണ്ടായിരുന്ന 344 യാത്രക്കാരിൽ 143 പേർക്കും ഗുരുതരമായ ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷണം പാകം ചെയ്ത പാചകക്കാരന്റെ കൈയിലെ മുറിവിലൂടെ സ്റ്റാഫൈലോകോക്കസ് ബാക്ടീരിയ ഭക്ഷണത്തിൽ കലർന്നതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. എന്നാൽ ഭാഗ്യവശാൽ പൈലറ്റുമാർ ആ സമയം യാത്രക്കാർക്ക് നൽകിയ ഭക്ഷണത്തിന് പകരം മറ്റൊന്നാണ് കഴിച്ചിരുന്നത്. അതുകൊണ്ടാണ് അവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതും.

ഈ സംഭവത്തിന് ശേഷമാണ് വ്യോമയാന രംഗത്ത് ആരോഗ്യ സുരക്ഷ സംബന്ധിച്ച് കർശനമായ മാറ്റങ്ങളുണ്ടായത്. ഒരു ഫ്ലൈറ്റ് ക്രൂ മുഴുവൻ ഒരേസമയം ഭക്ഷ്യവിഷബാധയേറ്റ് അവശരാകാതിരിക്കാൻ പൈലറ്റുമാർ വ്യത്യസ്ത പാചകക്കാർ തയാറാക്കുന്ന വ്യത്യസ്ത ഭക്ഷണങ്ങൾ കഴിക്കണമെന്ന് പ്രശസ്ത വൈദ്യശാസ്ത്ര ജേണലായ 'ദി ലാൻസെറ്റ്' ഔദ്യോഗികമായി ശിപാർശ ചെയ്തു. ഇന്നത്തെ ആധുനിക വ്യോമയാനത്തിൽ എയർലൈനുകൾ ഇത് ഓപ്പറേഷൻസ് മാനുവലുകളുടെ ഭാഗമായി കർശനമായി പാലിക്കുന്നുണ്ട്. കാപ്റ്റനും ഫസ്റ്റ് ഓഫീസർക്കും നൽകുന്ന ഭക്ഷണങ്ങൾ പലപ്പോഴും വ്യത്യസ്ത ബാച്ചുകളിലോ വ്യത്യസ്ത അടുക്കളകളിൽ നിന്നോ ആണ് തയാറാക്കി എത്തിക്കുന്നത്.

ഇത് പ്രായോഗികമായി നടപ്പിലാക്കുന്നത് വളരെ ശ്രദ്ധയോടെയാണ്. യാത്രക്കിടയിൽ രണ്ട് പൈലറ്റുമാരും ഒരിക്കലും ഒരുമിച്ച് ഭക്ഷണം കഴിക്കാറില്ല. ഒരാൾ ഭക്ഷണം കഴിച്ച് കുറച്ചു സമയം കഴിഞ്ഞാണ് മറ്റൊരാൾ കഴിക്കുന്നത്. ഇതിന്റെ പ്രയോജനം എന്തെന്നാൽ ഒരു ഭക്ഷണത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽത്തന്നെ ആദ്യം കഴിച്ച പൈലറ്റിന് അസ്വസ്ഥതയോ ബുദ്ധിമുട്ടോ അനുഭവപ്പെടുമ്പോൾ മറ്റേ പൈലറ്റിന് വിമാനം സുരക്ഷിതമായി നിയന്ത്രിക്കാനും അടുത്തുള്ള വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടാനും വേണ്ടത്ര സമയം ലഭിക്കും. ചില എയർലൈനുകൾ പൈലറ്റുമാർക്ക് സ്വന്തം വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ പോലും അനുമതി നൽകുന്നുണ്ട്. ആകാശ യാത്രകളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യോമയാന മേഖല എത്രയധികം മുൻകരുതലുകൾ എടുക്കുന്നു എന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pilots don't eat the same food on planes
Next Story