Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

24 കാരറ്റ് സ്വർണം പൂശിയ പലഹാരം; ഗണേശ ചതുര്‍ഥിയിൽ `ഗോൾഡന്‍ മോദക്' വിറ്റത് 27,000 രൂപക്ക്!

text_fields
bookmark_border
24 കാരറ്റ് സ്വർണം പൂശിയ പലഹാരം; ഗണേശ ചതുര്‍ഥിയിൽ `ഗോൾഡന്‍ മോദക് വിറ്റത് 27,000 രൂപക്ക്!
cancel

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഗണേശ ചതുർഥിദിനത്തോടനുബന്ധിച്ച് ശ്രദ്ധേയമായ സ്വർണത്തിൽ പൊതിഞ്ഞ മോദകം ചർച്ചയാകുന്നു. വ്യത്യസ്ത രുചികളിലുള്ള മധുരപലഹാരങ്ങളോടൊപ്പം 24 കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ 'ഗോൾഡൻ മോദക്'ന്റെ വില കിലോയ്ക്ക് 27,000 രൂപയാണ്. നാസിക്കിലെ സാഗർ സ്വീറ്റ് എന്ന പലഹാരക്കടയാണ് ഇത്തവണ 24 കാരറ്റ് ശുദ്ധവും ഭക്ഷ്യയോഗ്യവുമായ സ്വർണം പൂശിയ മോദക് വിപണിയിലെത്തിച്ചത്. ഗണേശ ചതുർഥിയുടെ ഭാഗമായി നഗരത്തിൽ ഒരുക്കങ്ങൾ സജീവമാകുന്നതിനിടെ 'ഗോൾഡൻ മോദക്' പ്രധാന ആകർഷണമായിരുന്നു. ഗണേശ ചതുർഥി ആഘോഷങ്ങളിൽ മോദകത്തിനാണ് ഏറെ പ്രാധാന്യം.

കടയിലെ ഏറ്റവും ശ്രദ്ധേയമായ ഇനങ്ങളിലൊന്നായിരുന്നു സ്വർണം പൂശിയ മോദകം. സാധാരണ മോദകങ്ങളേക്കാൾ ഏറെ വിലയുള്ളതിനാൽ ഇതിന് ഡിമാൻഡേറെയാണ്. സ്വർണത്തിലും വെള്ളിയിലുമുള്ള അലങ്കാരങ്ങളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത് മോദകിന് കൂടുതൽ ആകർഷകമായ രൂപം നൽകുന്നു. കടയിലെ ഏറ്റവും വിലകൂടിയ സാധാരണ മോദകത്തിന് കിലോഗ്രാമിന് 2,000 രൂപയാണ് വില. സാധാരണ പ്രീമിയം മധുരപലഹാരവും സ്വർണം പൂശിയ മോദകും തമ്മിലുള്ള വിലവ്യത്യാസം ഇതിലൂടെ വ്യക്തമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 24K Gold Modak Price in Nashik: Ganesh Chaturthi Special Sweets
Next Story