മീരാബായ് ചാനുവിന്റെ സ്വർണ്ണനേട്ടത്തിന് പിന്നിലെ രഹസ്യം; ദിവസേന കഴിച്ചിരുന്ന ആ മൂന്ന് ഭക്ഷണങ്ങൾ...
text_fieldsടോക്കിയോ ഒളിമ്പിക്സ് മെഡൽ വിജയിയായ ഇന്ത്യയുടെ പ്രിയപ്പെട്ട ഭാരോദ്വഹന താരം മീരാബായ് ചാനു 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണ്ണമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ വൻ വിജയത്തിന് പിന്നിൽ കഠിനമായ വ്യായാമം മാത്രമല്ല നാം കരുതുന്നതിലും വലിയ ഭക്ഷണ നിയന്ത്രണങ്ങളും ത്യാഗങ്ങളുമുണ്ട്. നിശ്ചിത വെയ്റ്റ് കാറ്റഗറിയിൽ തുടരാൻ വേണ്ടി മത്സരത്തിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളിൽ തനിക്ക് കൃത്യമായി ഭക്ഷണം കഴിക്കാൻ പോലും സാധിച്ചിരുന്നില്ല എന്ന് വിജയാഘോഷങ്ങൾക്ക് ശേഷം മീരാബായ് ചാനു തുറന്നുപറഞ്ഞു.
നമ്മളിൽ പലരും വിചാരിക്കുന്നത് കഠിനമായി പരിശീലനം നടത്തുന്ന കായികതാരങ്ങൾ ധാരാളം ആഹാരം കഴിക്കുന്നുണ്ടാകും എന്നാണ്. എന്നാൽ യാഥാർഥ്യം അതല്ലെന്ന് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ മീരാബായ് വിശദീകരിച്ചിട്ടുണ്ട്. ഭാരം കൂടാതെ സൂക്ഷിക്കേണ്ടതിനാൽ പാലോ ബ്രെഡോ പോലുള്ള ദൈനംദിന ഭക്ഷണങ്ങൾ പോലുമില്ലാതെയാണ് അവരുടെ ഡയറ്റ് മുന്നോട്ട് പോകുന്നത്. പ്രഭാതഭക്ഷണമായി പുഴുങ്ങിയ മുട്ട, കടല, കൂൺ (മഷ്റൂം) എന്നിവ മാത്രമാണ് അവർ കഴിക്കാറുള്ളത്. ശരീരഭാരം കൃത്യമായി നിലനിർത്തേണ്ടതുകൊണ്ടാണ് ഇത്തരം ലളിതമായ ആഹാരരീതി പിന്തുടരുന്നത്.
രാവിലെ മാത്രമല്ല ഉച്ചഭക്ഷണത്തിലും വളരെ നിസ്സാരമായ അളവിലാണ് മീരാഭായ് ഭക്ഷണം ഉൾപ്പെടുത്താറുള്ളത്. പരിശീലനം കൂടുതൽ ഫലപ്രദമാക്കാനും കഴിക്കുന്ന ഭക്ഷണം എളുപ്പത്തിൽ ദഹിക്കാനും സഹായിക്കുന്നതിനായി സലാഡുകളും സീഫുഡും (കടൽവിഭവങ്ങൾ) മാത്രമാണ് ഉച്ചക്ക് കഴിക്കുക. ഒരു വെയിറ്റ്‌ലിഫ്റ്റിങ് താരത്തെ സംബന്ധിച്ച് മത്സര ഇനത്തിന് അനുയോജ്യമായ ശരീരഭാരം നിലനിർത്തുക എന്നത് കഠിന പരിശീലനം പോലെ തന്നെ പ്രധാനമാണ്. ഓരോ ചെറിയ ഗ്രാം വ്യത്യാസവും മത്സരത്തെ ബാധിക്കാം എന്നതുകൊണ്ടാണ് കടുത്ത വിശപ്പ് സഹിച്ചും ഇത്തരം ഡയറ്റ് പ്ലാനുകൾ അവർ കൃത്യമായി പിന്തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

