ഗ്ലൂട്ടൻ ഫ്രീ ക്രാക്കറുകൾക്കെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം
text_fieldsദോഹ: ഏറെ പ്രചാരമുള്ളതും കുട്ടികൾക്ക് പ്രിയങ്കരവുമായ ക്രാക്കർ ബിസ്കറ്റുകളുടെ നിശ്ചിത ബാച്ചുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. സ്പാനിഷ് ഉൽപന്നങ്ങളായ ‘ടെഫ് േഫ്ലാർ ആൻഡ് ക്രാക്കേഴ്സ്’, ഷാർ നുസ്പെർപ്രോട് ബിസ്കറ്റുകളുടെ ഏതാനും ബാച്ചുകളാണ് ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ മുന്നറിയിപ്പ് നൽകിയത്.
ടെഫ് േഫ്ലാറിന്റെ ജൂലൈ 30, ഒക്ടോബർ 17, ഒക്ടോബർ 27 കാലാവധിയുള്ള പാക്കുകളും ഷാർ നുസ്പെർപ്രോടിന്റെ 2024 മാർച്ച് 2, 3, 4, 6, ഏപ്രിൽ നാല് തീയതികളിൽ കാലാവധിയുള്ള പാക്കുകളും കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
അട്രോപിൻ, സ്കൊപൊലാമിൻ എന്നീ വസ്തുക്കളുടെ ഉപയോഗ അളവിലും കൂടിയ രീതിയിലാണെന്ന് യൂറോപ്യൻ റാപിഡ് അലർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡ് (ആർ.എ.എസ്.എഫ്.എഫ്) നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. വിപണിയിലുള്ള ഈ തീയതിയിലെ ഉൽപന്നങ്ങൾ പിൻവലിക്കാനും നേരത്തേ വാങ്ങിയവർ കടകളിൽ തിരിച്ചേൽപിക്കാനും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

