Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ ലോഹവസ്തു; മാപ്പ് പറഞ്ഞ് ഐആർസിടിസി

text_fields
bookmark_border
വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ ലോഹവസ്തു; മാപ്പ് പറഞ്ഞ് ഐആർസിടിസി
cancel
camera_alt

ഭക്ഷണത്തിൽ നിന്ന് ലഭിച്ച ലോഹവസ്തു

ബംഗളൂരു: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ലോഹ വസ്തു കണ്ടെത്തി. യാത്രക്കാരനായ സമർഥ് കോഡിയാലിനാണ് ട്രെയിനിൽ നിന്നും ലഭിച്ച വടയിൽ നിന്ന് ലോഹ വസ്തു കിട്ടിയത്. സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ റെയിൽവേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോർപറേഷന്‍ (ഐ.ആർ.സി.ടി.സി) മാപ്പ് പറയുകയും ചെയ്തു. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു.

ബംഗളൂരുവിൽ നിന്ന് ബെളഗാവിയിലേക്കുള്ള യാത്രയിലായിരുന്നു സമർഥ്. യാത്രക്കാരന്‍ തന്‍റെ എക്സ് അക്കൗണ്ടിൽ വിഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. രണ്ടായി മുറിച്ച വടയിൽ ഇരുമ്പിന്‍റെ ബോൾട്ട് കിടക്കുന്നത് വിഡിയോയിൽ കാണാം. ഇതോടെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും അധികൃതർ ഇടപെടണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വിഡിയോക്ക് താഴെ വിമർശനവുമായി നിരവധി പേരുമെത്തിയതോടെയാണ് റെയിൽവേ അടിയന്തര ഇടപെടൽ നടത്തിയത്. ശരീരത്തിനാവശ്യമായ ഇരുമ്പ് സത്ത് ലഭിക്കാനാണ് ലോഹവസ്തു വടയിൽ ഉൾപ്പെടുത്തിയതെന്നും ചിലർ പരിഹസിച്ചു. അധികവില നൽകിയിട്ടും പാക്കിങ്ങിൽ മാത്രമാണ് വ്യത്യാസമുള്ളതെന്നും ഗുണനിലവാരമുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ഭക്ഷണം തയ്യാറാക്കുന്ന കേന്ദ്രങ്ങളിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനെക്കുറിച്ചും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തുതന്നെയായാലും പണം മുടക്കി യാത്രചെയ്യുന്നവർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കാന്‍ അധികൃതർ ആവശ്യമായ ഇടപെടൽ നടത്തേണ്ടത് അനിവാര്യമാണെന്ന് ഇത് ഓർമിപ്പിക്കുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - IRCTC Apologizes Vande Bharat Food
Next Story