പാചകപ്പുരയിൽ പുരുഷന്മാർ; ജിദ്ദയിൽ വേറിട്ട രുചിമത്സരം
text_fieldsപുരുഷന്മാർക്കായി കേരള കലാസാഹിതി ജിദ്ദയിൽ ഒരുക്കിയ ‘നളപാചകം’ മത്സരത്തിൽ പങ്കെടുത്തവർ
ജിദ്ദ: പാചകത്തിൽ കുടുംബനാഥന്മാർ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ച് കേരള കലാസാഹിതിയുടെ ‘നളപാചകം’ മത്സരം ശ്രദ്ധേയമായി. പുരുഷന്മാർക്ക് പാചകത്തോടുള്ള താല്പര്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടനയിലെ പുരുഷ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ജിദ്ദ ഹറാസാത്തിൽ ഈ വേദി ഒരുക്കിയത്. ലുലു ഹൈപർ മാർക്കറ്റ്, എസ്.എം.ജി ലോജിസ്റ്റിക്സ്, മക്ക ഹൈപർ മാർക്കറ്റ്, വിജയ് മസാല എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അംഗങ്ങളെ അഞ്ച് ടീമുകളായി തിരിച്ച് ഓരോ ടീമും വ്യത്യസ്തങ്ങളായ ഭക്ഷണ ഇനങ്ങൾ തത്സമയം പാചകം ചെയ്ത് കമനീയമായി ഡിസ്പ്ലേ ചെയ്തു. ടീം എ യിൽ സാജൻ നായരുടെ നേതൃത്വത്തിൽ ശിവാനന്ദൻ, റസിൻ, അസ്ലം, ബിജേഷ്, സുമീർ, അഭി, സിദ്ധാർഥ്, ജംനിഷ് എന്നിവരും, ഡാർവിൻ നയിച്ച ബി ടീമിൽ സന്തോഷ്, മോഹൻ ബാലൻ, ലത്തീഫ്, റാസിക്, ഹരി, സജു എന്നിവരും അണിനിരന്നു. സി ടീം നയിച്ച അഷറഫ് കുന്നത്തിനൊപ്പം അലവി, പ്രകാശൻ, ഷാഹിർ, അജ്മൽ, നാഫിസ്, വീരാൻകുട്ടി എന്നിവരും, ഡി ടീമിനെ നയിച്ച മാത്യുവിനോടൊപ്പം ദിജേഷ്, ശരത്, രാജേഷ്, ജോൺസൺ, സൂരജ്, സനൂപ് എന്നിവരും പങ്കാളികളായി. നൗഷാദ് നയിച്ച ടീം ഇയിൽ ഷാനവാസ്, ഷാജഹാൻ, ജെഫ്തികർ, സജി, സമീർ, ഫസ്ലിൻ എന്നിവരാണ് അണിചേർന്നത്.
പാചക മത്സരത്തിനൊപ്പം തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമായി നിരവധി ഗെയിമുകളും കലാപരിപാടികളും വേദിയിൽ അരങ്ങേറി. കേരള കലാസാഹിതി രക്ഷാധികാരി മുസാഫിർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കലാസാഹിതി പ്രസിഡൻറ് നൗഷാദ് അടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡാർവിൻ സ്വാഗതവും ട്രഷറർ സന്തോഷ് വടവട്ടത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

