Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഗാമാർട്ടിന്റെ 'തായ് ഫ്രൂട്സ് ആൻഡ് ഫുഡ് ഫെസ്റ്റിവൽ 2026' നാലാം പതിപ്പിന് തുടക്കമായി

text_fields
bookmark_border
മെഗാമാർട്ടിന്റെ തായ് ഫ്രൂട്സ് ആൻഡ് ഫുഡ് ഫെസ്റ്റിവൽ 2026 നാലാം പതിപ്പിന് തുടക്കമായി
cancel

മനാമ: തായ്‌ലൻഡിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭക്ഷ്യ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി ബഹ്റൈനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മെഗാമാർട്ട് സംഘടിപ്പിക്കുന്ന ‘തായ് ഫ്രൂട്സ് ആൻഡ് ഫുഡ് ഫെസ്റ്റിവൽ 2026’ ന്റെ നാലാം പതിപ്പിന് തുടക്കമായി. വൈവിധ്യവും വ്യത്യസ്തതയും നിറഞ്ഞ 40-ലധികം തായ് ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്.

മേളയുടെ ഭാഗമായി ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് 25 ശതമാനവും പഴങ്ങൾക്കും പച്ചക്കറികൾക്കും 15 ശതമാനവും പ്രത്യേക കിഴിവ് ഉപഭോക്താക്കൾക്കായി സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ മെഗാമാർട്ടിന്റെ അഞ്ച് ഔട്ട്‌ലെറ്റുകളിലും ഈ ഫെസ്റ്റ് ലഭ്യമാണ്. തായ് ഭക്ഷ്യ സംസ്‌കാരം ഉപഭോക്താക്കൾക്ക് കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മെഗാമാർട്ട് വർഷം തോറും ഈ മേള സംഘടിപ്പിച്ചു വരുന്നത്.

റോയൽ തായ് എംബസി മിനിസ്റ്റർ കൗൺസിലർ മനാചായി വട്ടനാവോങ്സരത്, അൽ ഹയാത്ത് മോൾ ഡെപ്യൂട്ടി ചെയർമാൻ ഡോ. ഫദാൽ അൽ അറായെദ്, മാനേജർ അലി ഹസൻ, ബാബാസൺസ് ഗ്രൂപ് ജനറൽ മാനേജർ അനിൽ നവാനി, ബഹ്റൈൻ & ഖത്തർ റീട്ടെയിൽ ഹെഡ് മുഹമ്മദ് കിയാസ്, റീട്ടെയിൽ പ്രൊക്യുർമെന്റ് മാനേജർ നിമേഷ് കേവൽരമാണി, റീട്ടെയിൽ ക്ലസ്റ്റർ മാനേജർ വിശാൽ മങ്ഘ്വാനി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Megamart's Thai Fruits and Food Festival 2026
Next Story