Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു
cancel
camera_alt

ലു​ലു ഗ്രൂ​പ് ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഇ​ന്ത്യ ഉ​ത്സ​വ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി സ​ഞ്ജ​യ് സു​ധീ​റും ലു​ലു അ​ധി​കൃ​ത​രും പ്ര​ദ​ര്‍ശ​നം വീ​ക്ഷി​ക്കു​ന്നു

അ​ബൂ​ദ​ബി: ഇ​ന്ത്യ​ന്‍ സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​ങ്ങ​ള്‍ അ​നു​ഭ​വി​ച്ച​റി​യാ​നും വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ള്‍ രു​ചി​ച്ച​റി​യാ​നും അ​വ​സ​ര​മൊ​രു​ക്കി ലു​ലു ഗ്രൂ​പ് ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഇ​ന്ത്യ ഉ​ത്സ​വ് ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യു​ടെ സം​സ്‌​കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളും രു​ചി​പ്പെ​രു​മ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ത്സ​വി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ നീ​ളു​ന്ന ഉ​ത്സ​വി​ല്‍ 2000ത്തി​ലേ​റെ ഇ​ന്ത്യ​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും വി​പ​ണ​ന​വു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ഷ്ട​വി​ഭ​വ​ങ്ങ​ളും ഉ​ല്‍പ​ന്ന​ങ്ങ​ളും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വാ​ങ്ങാം.ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്ത് സ്വ​ര്‍ണ സ​മ്മാ​ന​വും സ്വ​ന്ത​മാ​ക്കാം.

ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ സാം​സ്‌​കാ​രി​ക, വാ​ണി​ജ്യ വി​നി​മ​യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ലു​ലു ഇ​ന്ത്യ​ന്‍ ഉ​ത്സ​വ് സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി സ​ഞ്ജ​യ് സു​ധീ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ബൂ​ദ​ബി അ​ല്‍വ​ഹ്ദ മാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ലു​ലു ഗ്രൂ​പ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ സൈ​ഫി രൂ​പാ​വാ​ല ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 100 ദി​ര്‍ഹ​മി​ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​രി​ല്‍നി​ന്ന് ന​റു​ക്കെ​ടു​ത്ത് 50 ഗ്രാം ​വീ​തം 60 ജേ​താ​ക്ക​ള്‍ക്കാ​ണ് മൊ​ത്തം മൂ​ന്നു​ കി​ലോ സ്വ​ര്‍ണം സ​മ്മാ​നി​ക്കു​ക.

ഈ ​പ്ര​മോ​ഷ​ന്‍ മാ​ര്‍ച്ച് 18 വ​രെ തു​ട​രും. ഷോ​പ്പി​ങ് ഗി​ഫ്റ്റ് കാ​ര്‍ഡും സ​മ്മാ​ന​മാ​യി ന​ല്‍കു​ന്നു​ണ്ട്. ഓ​ണ്‍ലൈ​നാ​യി സാ​ധ​നം വാ​ങ്ങു​ന്ന​വ​രെ​യും ന​റു​ക്കെ​ടു​പ്പി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും. ഉ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി അ​ല്‍വ​ഹ്ദ മാ​ളി​ല്‍ ശ​നി​യാ​ഴ്ച രാ​​ത്രി ന​ടി മ​ഞ്ജു വാ​ര്യ​ര്‍ അ​തി​ഥി​യാ​യി എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiLulu HypermarketIndia Utsav
News Summary - Lulu Hypermarket The 'India Utsav' has started
Next Story