Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിരിയാണിയിൽ ചത്ത വണ്ട്; പരാതിക്ക് പിന്നാലെ കോഴിക്കോട് ഹോട്ടൽ അടപ്പിച്ചു

text_fields
bookmark_border
ബിരിയാണിയിൽ ചത്ത വണ്ട്; പരാതിക്ക് പിന്നാലെ കോഴിക്കോട് ഹോട്ടൽ അടപ്പിച്ചു
cancel

കോഴിക്കോട്: ബിരിയാണിയിൽ ചത്ത വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് ഹോട്ടൽ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബിരിയാണിയിൽ പ്രാണിയെ കണ്ടെത്തിയത്. തുടർന്ന് അധികൃതർ ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കുന്നമംഗലം പന്തീർപാടം മുറിയനാലിൽ പ്രവർത്തിച്ചുവന്ന ഹോട്ടലാണ് ആരോഗ്യവകുപ്പ് അടപ്പിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ചത്ത വണ്ടിനെ ലഭിച്ചത്. പിന്നാലെ നൽകിയ പരാതിയിൽ ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങളും കണ്ടെത്തി. പിന്നാലെ ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dead Cockroach Found in Biryani
Next Story