Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_right'കൊക്കരക്കോ' ഫ്രൈഡ്...

'കൊക്കരക്കോ' ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റ് ദുബൈയിൽ പ്രവർത്തനം തുടങ്ങുന്നു

text_fields
bookmark_border
കൊക്കരക്കോ ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റ് ദുബൈയിൽ പ്രവർത്തനം തുടങ്ങുന്നു
cancel

ദുബൈ: സൗദി അറേബ്യയിലെ പ്രശസ്ത ഫ്രൈഡ്​ ചിക്കൻ ഭക്ഷണ കേന്ദ്രമായ കൊക്കരക്കോ ദുബൈയിൽ പ്രവർത്തനം തുടങ്ങുന്നു. ദുബൈ ഖിസൈസിലെ ഡാഫ്സ മെട്രോ സ്റ്റേഷന് സമീപത്തെ അല്‍ തവാര്‍ സ്‌ക്വയര്‍ കെട്ടിടത്തിലാണ് കൊക്കരക്കോ ചിക്കന്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് 23,24,25 തിയതികളില്‍ പ്രത്യേക ഓഫറുകളും സ്പെഷല്‍ ഡിസ്‌കൗണ്ടുകളും നല്‍കുമെന്ന് ഉടമകൾ അറിയിച്ചു. ആഗസ്റ്റ്​ 22ന്​ വൈകുന്നേരം ഏഴ് മണിക്കാണ് ഉദ്​ഘാടനം. സോഷ്യല്‍ മീഡിയ വൈറല്‍ താരം ഹനാന്‍ ഷാ, ഇഹ്‌സാന്‍ ഷാ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ദുബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കമ്പനിയുടെ ലോഗോ പ്രകാശനവും നിര്‍വഹിച്ചു.

കമ്പനി ചെയര്‍മാന്‍ സുധീര്‍ ജമാല്‍ മുഹമ്മദ് മാനേജര്‍മാരായ സിദ്ദീഖ്, മാഹിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍വോക് ഇവന്‍റ്​സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ യു.എ.ഇയിലെ കലാ, സാമൂഹിക മേഖലയിലെ പ്രശസ്തർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubairestaurantopensfried chicken
News Summary - 'Kokarako' fried chicken restaurant opens in Dubai
Next Story