മട്ടനും മീനും പുറത്തേക്ക്; തടവുകാരുടെ മെനുവിൽ ഇനി ചിക്കനും മുട്ടയും, ലക്ഷ്യം 10 കോടി രൂപയുടെ ലാഭം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് നൽകുന്ന ഭക്ഷണക്രമത്തിൽ കാതലായ മാറ്റത്തിന് ശുപാർശ. നിലവിൽ മെനുവിലുള്ള മട്ടനും മീനും പൂർണ്ണമായി ഒഴിവാക്കി പകരം കോഴിക്കറി, മുട്ട, സോയാ ചങ്ക്സ് എന്നിവ ഉൾപ്പെടുത്താനാണ് ജയിൽ വകുപ്പിന്റെ തീരുമാനം. ഇതുവഴി പ്രതിവർഷം പത്തു കോടി രൂപ സർക്കാരിന് ലാഭിക്കാൻ സാധിക്കുമെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് നൽകിയ ശുപാർശയിൽ വ്യക്തമാക്കുന്നു. കൂടാതെ തടവുകാരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും ഈ മാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ആഴ്ചയിൽ ഒരുദിവസം മട്ടനും രണ്ടുദിവസം മീനുമാണ് തടവുകാർക്ക് നൽകുന്നത്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിനൊപ്പം 140 ഗ്രാം മീൻകറിയും ശനിയാഴ്ചകളിൽ 100 ഗ്രാം മട്ടനുമാണ് വിളമ്പുന്നത്. മട്ടൻ നൽകുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും മത്സ്യത്തിന് 4.8 കോടി രൂപയുമാണ് സർക്കാരിന് ചെലവാകുന്നത്.
എന്നാൽ, മട്ടന് പകരം കോഴിക്കറി മെനുവിൽ ഉൾപ്പെടുത്തിയാൽ ചെലവ് 1.26 കോടി രൂപയായി ചുരുങ്ങും. മീനിന് പകരം മുട്ടയും സോയാ ചങ്ക്സും നൽകുന്നതിലൂടെ 3.4 കോടി രൂപ മാത്രമേ ചെലവാകൂ. സാമ്പത്തിക ലാഭത്തിന് പുറമെ ആരോഗ്യപരമായ കാരണങ്ങളും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. പതിവായി മട്ടൻ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നും പുതിയ ഭക്ഷണക്രമം തടവുകാരുടെ ആരോഗ്യത്തിന് കൂടുതൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

