പാതിവെന്ത പൊറോട്ടയുടെ ജി.എസ്.ടി ഇളവിന് സ്റ്റേ
text_fieldsകൊച്ചി: പാക്കറ്റിലാക്കിയ പകുതി വേവിച്ച പൊറോട്ടക്ക് അഞ്ച് ശതമാനത്തിലധികം ജി.എസ്.ടി വാങ്ങരുതെന്ന ഹൈകോടതി ഉത്തരവിന് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിശദ വാദംകേൾക്കാൻ അപ്പീൽ ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.ചപ്പാത്തി, റൊട്ടി തുടങ്ങിയവക്ക് 18 ശതമാനം ജി.എസ്.ടിയിൽ ഇളവ് അനുവദിച്ചത് പാക്കറ്റ് പൊറോട്ടക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാറിന്റെ അപ്പീൽ ഹരജി. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവുണ്ടായത്.

