Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെറും ബിരിയാണിയല്ല, ഇത് ബിരിയാണി ഒനിഗിരി; പുത്തൻ പരീക്ഷണവുമായി ജാപ്പനീസ് റെസ്റ്റോറന്‍റ്

text_fields
bookmark_border
വെറും ബിരിയാണിയല്ല, ഇത് ബിരിയാണി ഒനിഗിരി; പുത്തൻ പരീക്ഷണവുമായി ജാപ്പനീസ് റെസ്റ്റോറന്‍റ്
cancel

ടോക്കിയോ: ബിരിയാണി ഒനിഗിരി, പേരു കേൾക്കുമ്പേൾ നമ്മുടെ ബിരിയാണിയോട് സാമ്യം തോന്നുന്നുണ്ടല്ലേ. എങ്കിൽ പേര് മാത്രമല്ല ഈ ജാപ്പനീസ് വിഭവം ഇന്ത്യക്കാരുടെ ബിരിയാണിയിൽ നിന്നും പ്രജോദനം ഉൾക്കൊണ്ട് നിർമിച്ചതാണ്. ഇന്ത്യൻ രുചിയും ജാപ്പനീസ് ഭക്ഷണ സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ട് പുതിയൊരു പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ജപ്പാനിലെ പ്രമുഖ കൺവീനിയൻസ് സ്റ്റോർ ശൃംഖലയായ 7-ഇലവൻ. ജനപ്രിയ ഇന്ത്യൻ വിഭവമായ ബിരിയാണിയെ ജാപ്പനീസ് ശൈലിയിലുള്ള റൈസ് ബോൾ അധവാ ഒനിഗിരി എന്ന രൂപത്തിലാക്കി ബിരിയാണി ഒനിഗിരി എന്ന പുതിയ വിഭവം വിപണിയിലെത്തിച്ചിരിക്കുകയാണ് 7-ഇലവൻ.

മസാലകൾ ചേർത്ത ബസുമതി അരിയും ചിക്കനും ചേർത്ത്, കൈയിലൊതുങ്ങുന്ന ലഘുഭക്ഷണത്തിന്റെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ടോക്കിയോയിലെ കന്ദ ജില്ലയിലുള്ള പ്രശസ്ത റെസ്റ്റോറന്റായ ബിരിയാണി ഒസാവയുമായി സഹകരിച്ചാണ് ഈ പുതിയ വിഭവം വികസിപ്പിച്ചെടുത്തത്. മുൻകൂട്ടി റിസർവ് ചെയ്യുന്നവർക്ക് മാത്രം പ്രവേശനമുള്ള ഈ റെസ്റ്റോറന്റിൽ ദിവസവും ഒരൊറ്റ ബിരിയാണി വിഭവം മാത്രമാണ് വിളമ്പുന്നത്. മിഷെലിൻ ഗൈഡ് ടോക്കിയോ 2026-ൽ ബിബ് ഗൂർമാൻഡ് അംഗീകാരം നേടിയ സ്ഥാപനം കൂടിയാണിത്.

പരമ്പരാഗത ജാപ്പനീസ് ഒനിഗിരിയിൽ ചോറിനുള്ളിൽ മാംസം നിറച്ച് നോറി കൊണ്ട് പൊതിഞ്ഞാണ് ഇത് നൽകുന്നത്. എന്നാൽ, ബിരിയാണി ഒമുസുബിയിൽ നോറി അധവാ കടൽപായലിന് പകരം ബിരിയാണി ചോറ് തന്നെയാണ് ഉരുളയാക്കി മാറ്റുന്നത്. ജാപ്പനീസ് ഉപഭോക്താക്കൾക്ക് പരിചിതമായ രൂപത്തിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെയും ബസുമതി അരിയുടെയും രുചി എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏറെ നാളത്തെ പരീക്ഷണങ്ങൾക്കും മാറ്റങ്ങൾക്കും ശേഷമാണ് ഈ വിഭവം പൂർണ്ണതയിലെത്തിച്ചതെന്ന് ബിരിയാണി ഒസാവ അധികൃതർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Japanese Restaurant introduced Biryani Onigiri
Next Story