Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും മികച്ച ഐസ്ക്രീമുകളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയുടെ സ്വന്തം 'കുൽഫി'

text_fields
bookmark_border
food
cancel

കഠിനമായ ചൂടും അസഹനീയമായ ഉഷ്ണവും നിറഞ്ഞ കാലാവസ്ഥയിൽ, ശരീരത്തിന് തണുപ്പും ആശ്വാസവും പകരുന്ന എന്തെങ്കിലും കഴിക്കാൻ ഇഷ്ടപ്പെടാത്തവരായ് ആരുമുണ്ടാകില്ല. അത്തരം സന്ദർഭങ്ങളിൽ നമ്മളെല്ലാം ആദ്യം ഓടിയെത്തുന്നത് ഐസ്ക്രീമുകളിലേക്കും മറ്റ് തണുത്ത പലഹാരങ്ങളിലേക്കും ആയിരിക്കും. എന്നാൽ ഇതാ, ലോകമെമ്പാടുമുള്ള ഇത്തരം വിഭവങ്ങളെ കോർത്തിണക്കി പ്രശസ്തമായ അന്താരാഷ്ട്ര ഭക്ഷ്യ ഗൈഡ് 'ടേസ്റ്റ് അറ്റ്ലസ്' പുറത്തിറക്കിയ 'ലോകത്തിലെ ഏറ്റവും മികച്ച 50 ശീതീകരിച്ച ഭക്ഷണങ്ങളുടെ' പട്ടികയിൽ നമ്മുടെ സ്വന്തം കുൽഫി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നു.

ഈ പട്ടികയിൽ ആദ്യ പത്തിനുള്ളിൽ ഇടംപിടിച്ചുകൊണ്ട് കുൽഫി ഏഴാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. കൂടുതൽ ആമുഖങ്ങളൊന്നും ആവശ്യമില്ലാത്ത ഒരു വിഭവമാണിത്. കൊച്ചുകാലത്തെ മധുരമുള്ള ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന, നാവിൽ അലിഞ്ഞുചേരുന്ന ആ ക്രീമി രുചി ലോകവേദിയിൽ തന്നെ അംഗീകരിക്കപ്പെട്ടത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണ്. ചൂടുകാലത്തെ ആശ്വാസമായ കുൽഫിയുടെ ഈ ആഗോള അംഗീകാരം നമുക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodssweetscuisineRaggi KulfiIce creamDesserts
News Summary - India's own 'Kulfi' makes it to the list of the world's best ice creams
Next Story