Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightഅരിക്കും ഉഴുന്നിനും...

അരിക്കും ഉഴുന്നിനും പഞ്ചസാരക്കും തീ വില; സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റി

text_fields
bookmark_border
അരിക്കും ഉഴുന്നിനും പഞ്ചസാരക്കും തീ വില; സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റി
cancel

കോ​ഴി​ക്കോ​ട്: സാ​ധാ​ര​ണ​ക്കാ​ര​ന്റെ കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റി​ച്ച് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കു​ന്നു. അ​രി​യും പ​ഞ്ച​സാ​ര​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ ഇ​നം അ​രി​ക്കും അ​ഞ്ചു​മു​ത​ൽ 10 രൂ​പ വ​രെ കി​ലോ​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​രി​വി​ല കൂ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് ഹോ​ട്ട​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, പ​ല​ഹാ​ര​ങ്ങ​ൾ, മ​റ്റ് അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യും വി​ല വ​ർ​ധി​ക്കും. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ര​വ് കു​റ​ഞ്ഞ​തും ച​ര​ക്കു കൂ​ലി കൂ​ടി​യ​തും അ​രി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ഴ​ക്കു​റ​വു​മാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണം. മ​ഴ​യും ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പും ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​​ലെ നെ​ൽ​കൃ​ഷി​യെ ബാ​ധി​ച്ച​ത്.​ ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഓ​ണ​ക്കാ​ല​ത്ത് അ​രി​വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

പൊ​തു​വി​പ​ണി​യി​ൽ വി​ല കൂ​ടു​മ്പോ​ൾ സാ​ധാ​ര​ണ​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ പ​ല​പ്പോ​ഴും ആ​വ​ശ്യ​ത്തി​ന് സ​ബ്‌​സി​ഡി അ​രി ല​ഭ്യ​മ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി ഇ​ര​ട്ടി​യാ​ക്കു​ന്നു.

പൊ​ന്നി അ​രി​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല വ​ർ​ധി​ച്ച​ത്. ഒ​രു കി​ലോ പൊ​ന്നി അ​രി​യു​ടെ വി​ല 48-50 രൂ​പ​യി​ൽ​നി​ന്ന് 56-70 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ത​മി​ഴ്നാ​ട് കു​റു​വ 35ൽ ​നി​ന്ന് 40 രൂ​പ​യാ​യും ആ​ന്ധ്ര കു​റു​വ 40 ൽ ​നി​ന്ന് 42 രൂ​പ​യു​മാ​യി. ബം​ഗാ​ൾ സ്വ​ർ​ണ 35.50 ൽ ​നി​ന്ന് 37 രൂ​പ​യാ​യി വ​ർ​ധി​ച്ചു. ജ​യ അ​രി​ക്ക് നാ​ലു രൂ​പ കൂ​ടി 46 രൂ​പ​യാ​യി. ജ​യ പ​ച്ച​രി (ഗു​ജ​റാ​ത്ത്) ക്ക് 44.20​ൽ നി​ന്ന് 45.50 രൂ​പ​യാ​യി. മ​ട്ട​ക്ക് ഒ​ന്ന​ര രൂ​പ കൂ​ടി. കോ​ല അ​രി 61 രൂ​പ​യി​ൽ നി​ന്ന് 71 ആ​യി കു​തി​ച്ചു. നി​ല​വി​ൽ നെ​ല്ല് സ്റ്റോ​ക്ക് കു​റ​വാ​ണ്. ഈ ​വ​ർ​ഷ​ത്തെ കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് ക​ർ​ഷ​ക​ർ നെ​ല്ല് സം​ഭ​രി​ച്ചു വെ​ക്കും.

അ​തും വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് കാ​ലി​ക്ക​റ്റ് ഫു​ഡ് ഗ്രെ​യി​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​ഹ്മ​ദ് പ​റ​യു​ന്നു. ച​ര​ക്ക് കൂ​ലി​യും ലോ​റി വാ​ട​ക​യും വ​ർ​ധി​ച്ചു. അ​രി​യു​മാ​യി വ​രു​ന്ന ട്ര​ക്കി​ന് മൂ​ന്ന് മാ​സം മു​മ്പ് ന​ൽ​കി​യ​തി​നേ​ക്കാ​ൾ 10,000 മു​ത​ൽ 20,000 രൂ​പ വ​രെ നി​ല​വി​ൽ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ വാ​ട​ക ന​ൽ​കേ​ണ്ടി വ​രു​ന്നു​ണ്ട്.

ആ​ന്ധ്ര, തെ​ല​ങ്കാ​ന, ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​രി ഇ​റ​ക്കു​മ​തി കു​റ​ഞ്ഞു. അ​തു​പോ​ലെ ഓ​ണ​ച്ച​ന്ത​യി​ലേ​ക്ക് സ​ർ​ക്കാ​ർ ന​ന്നാ​യി അ​രി വാ​ങ്ങു​ന്നു​ണ്ട്. ഇ​തും മാ​ർ​ക്ക​റ്റി​ൽ അ​രി ല​ഭ്യ​ത​യെ ബാ​ധി​ച്ച​താ​യി കാ​ലി​ക്ക​റ്റ് ഫു​ഡ്​​​ഗ്രെ​യി​ൺ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്റ് എ. ​ശ്യാം​സു​ന്ദ​ർ ഏ​റാ​ടി ചൂ​ണ്ടി​ക്കാ​ട്ടി.

പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളി​ൽ ഉ​ഴു​ന്നി​നും പ​ഞ്ച​സാ​ര​ക്കും ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല കൂ​ടി​യ​ത്. ഒ​രു കി​ലോ ഉ​ഴു​ന്നി​ന് 115 മു​ത​ൽ 130 വ​രെ​യാ​ണ് വി​ല കൂ​ടി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ​യ​ത് 90 മു​ത​ൽ 105 രൂ​പ​യാ​യി​രു​ന്നു. പ​ഞ്ച​സാ​ര​യു​ടെ വി​ല 42 ൽ ​നി​ന്ന് 50 ആ​യി. കി​ലോ​ക്ക് എ​ട്ടു രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ട​ല, ചെ​റു​പ​യ​ർ, ക​ട​ല വ​ർ​ഗ​ങ്ങ​ൾ​ക്കും നേ​രി​യ വി​ല​വ​ർ​ധ​ന​യു​ണ്ട്. നാ​ളി​കേ​ര​ത്തി​ന് ക്ഷാ​മ​മു​ള്ള​തി​നാ​ൽ വെ​ളി​ച്ചെ​ണ്ണ​ക്കും ചെ​റി​യ തോ​തി​ൽ വി​ല കൂ​ടി​യി​ട്ടു​ണ്ട്. ആ​ട്ട, മൈ​ദ, റ​വ എ​ന്നീ സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല വ​ർ​ധ​ന​യു​ണ്ട്. അ​തോ​​ടൊ​പ്പം ബ​ദാം, കാ​ര​ക്ക എ​ന്നി​വ​യു​ടെ വി​ല​യി​ലും മാ​റ്റം വ​ന്നി​ട്ടു​ണ്ട്. ബ​ദാ​മി​ന് കി​ലോ​ഗ്രാ​മി​ന് 180 രൂ​പ​യോ​ള​മാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rice priceEssential commoditieswholesale marketKozhikode
News Summary - High prices for rice pulses and sugar
Next Story