Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എനർജി ഡ്രിങ്ക്’ പ്രയോഗം പിൻവലിക്കണമെന്ന എഫ്.എസ്.എസ്.എ.ഐ ഉത്തരവ്; ഡൽഹി ഹൈകോടതിയെ സമീപിച്ച് റെഡ് ബുൾ

text_fields
bookmark_border
red bull
cancel

ന്യൂഡൽഹി: ഉൽപന്നങ്ങളിൽ നിന്ന് ‘എനർജി ഡ്രിങ്ക്’ എന്ന പേര് ഒഴിവാക്കണമെന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) ഉത്തരവിനെതിരെ റെഡ് ബുൾ ഡൽഹി ഹൈകോടതിയെ സമീപിച്ചു. അതോറിറ്റി ജൂൺ 30-ന് പുറപ്പെടുവിച്ച ഉത്തരവും ഉൽപന്നങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ച് ജൂലൈ 17ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തുമാണ് കമ്പനി ചോദ്യം ചെയ്തത്.

ഹരജി പരിഗണിച്ച ജസ്റ്റിസ് അമിത് മഹാജൻ, ഉത്തരവിറക്കും മുൻപ് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നോ എന്ന് അതോറിറ്റിയോട് ചോദിച്ചു. നോട്ടീസ് നൽകിയിട്ടില്ലെങ്കിൽ ഉത്തരവ് റദ്ദാക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. മുൻകൂട്ടി വാദം കേൾക്കാതെ നടപടിയെടുക്കാൻ മാത്രം എന്ത് അടിയന്തര സാഹചര്യമാണ് ഉള്ളതെന്നും കോടതി ആരാഞ്ഞു. വിഷയത്തിൽ വ്യക്തത വരുത്താൻ നിർദേശിച്ച കോടതി, ഹരജി തുടർവാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കമ്പനിക്ക് ഇടക്കാല സംരക്ഷണം നൽകാൻ കോടതി തയാറായില്ല.

2002 മുതൽ ഇന്ത്യയിൽ 'എനർജി ഡ്രിങ്ക്' എന്ന പേരിലാണ് ഉൽപന്നം വിൽക്കുന്നതെന്നും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഇപ്പോഴത്തെ ഉത്തരവെന്നും റെഡ് ബുൾ വാദിച്ചു. പുതിയ ഉത്തരവിനെ തുടർന്ന് രാജ്യത്തുടനീളം ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയാണെന്നും കമ്പനി കോടതിയെ അറിയിച്ചു. കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് 'എനർജി ഡ്രിങ്ക്' എന്ന പേര് ഉപയോഗിക്കാമെന്ന് 2024 മാർച്ചിലെ അതോറിറ്റിയുടെ മാർഗനിർദേശത്തിലും ഏപ്രിലിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിലും വ്യക്തമാക്കിയിരുന്നതായി റെഡ് ബുൾ ചൂണ്ടിക്കാട്ടി. മുൻനിലപാടിൽ നിന്നുള്ള മാറ്റം സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കമ്പനി വാദിച്ചു. മുതിർന്ന അഭിഭാഷകരായ സന്ദീപ് സേഥി, സുഹൈൽ ദത്ത് എന്നിവരാണ് റെഡ് ബുളിനായി ഹാജരായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Red Bull Moves Delhi HC Against FSSAI Order to Drop 'Energy Drink' Label
Next Story