Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വ്യാജ പനീറി'ന് പൂട്ടിടാൻ എഫ്.എസ്.എസ്.എ.ഐ; 'അനലോഗ് പനീർ' വിൽക്കുന്നതിന് വിലക്ക്

text_fields
bookmark_border
വ്യാജ പനീറിന് പൂട്ടിടാൻ എഫ്.എസ്.എസ്.എ.ഐ; അനലോഗ് പനീർ വിൽക്കുന്നതിന് വിലക്ക്
cancel

ന്യൂഡൽഹി: പാലിന് പകരം വിലകുറഞ്ഞ സസ്യഎണ്ണയും മറ്റ് കൃത്രിമ ചേരുവകളും ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ പനീറുകൾ ('അനലോഗ് പനീർ') പനീർ എന്ന പേരിൽ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും രാജ്യവ്യാപക വിലക്കേർപ്പെടുത്താൻ ഒരുങ്ങി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). ഉപഭോക്താക്കൾ തെറ്റിദ്ധരിക്കപ്പെടുന്നത് തടയുന്നതിനായാണ് എഫ്.എസ്.എസ്.എ.ഐ കർശന നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം അതോറിറ്റി പുറപ്പെടുവിച്ചു.

എന്താണ് അനലോഗ് പനീർ?

ഡയറി ഉൽപ്പന്നങ്ങളുടെ ഗണത്തിൽ പെടാത്തവയാണ് 'അനലോഗ് പനീർ'. കാഴ്ചയിലും രുചിയിലും ഉപഭോഗ രീതിയിലും യഥാർത്ഥ പനീറിന് സമാനമാണെങ്കിലും, പാലിലെ സ്വാഭാവിക ഘടകങ്ങൾക്ക് പകരം സസ്യഎണ്ണകൾ, സ്റ്റാർച്ച്, മറ്റു സസ്യ പ്രോട്ടീനുകൾ എന്നിവ ചേർത്താണ് ഇവ ഉണ്ടാക്കുന്നത്. സാധാരണക്കാർ ഇവ യഥാർത്ഥ പാലുൽപ്പന്നമാണെന്ന് തെറ്റിദ്ധിച്ച് വാങ്ങാൻ സാധ്യതയേറെയാണ്. ഉൽപ്പന്നത്തിന്റെ യഥാർത്ഥ സ്വഭാവവും ചേരുവകളും മറച്ചുവെച്ച് വിപണിയിലിറക്കുന്നത് തടയാനാണ് ഈ നീക്കം.

'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (വിൽപ്പന നിരോധനവും നിയന്ത്രണങ്ങളും) ഭേദഗതി ചട്ടങ്ങൾ 2026' എന്ന പേരിലാണ് എഫ്.എസ്.എസ്.എ.ഐ കരട് നിർദ്ദേശം തയാറാക്കിയിട്ടുള്ളത്. പുതിയ ഭേദഗതി പ്രകാരം, 'ഡെയറി ഇതര' വിഭാഗത്തിന് കീഴിൽ നിലവിൽ ലൈസൻസോ രജിസ്ട്രേഷനോ എടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പേരിലോ, ലേബലുകളിലോ, പരസ്യ മാർക്കറ്റിംഗിലോ 'പനീർ' എന്ന വാക്ക് യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല.

രാജ്യത്തെ പല സംസ്ഥാനങ്ങളും ഇതിനകം തന്നെ ഇത്തരം വ്യാജ പനീറുകളുടെ നിർമ്മാണത്തിനും വിൽപ്പനയ്ക്കുമെതിരെ കർശന നടപടികളും നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. 2011-ലെ പ്രധാന ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന ഈ നിർദ്ദേശത്തിന്മേൽ പരാതികളും അഭിപ്രായങ്ങളും അറിയിക്കാൻ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും എഫ്.എസ്.എസ്.എ.ഐ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഇ-കോമേഴ്‌സ് ഭീമന്മാർക്കെതിരെയും കടുത്ത നടപടി

കഴിഞ്ഞ ആറുമാസമായി ഭക്ഷ്യവ്യാപാര മേഖലയിൽ പരിശോധന കർശനമാക്കിയ എഫ്.എസ്.എസ്.എ.ഐ, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്ന കമ്പനികൾക്കും ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കുമെതിരെയും നടപടികൾ കടുപ്പിച്ചിരിക്കുകയാണ്.

നിയമലംഘനങ്ങളും വ്യാജ അവകാശവാദങ്ങളും ഉന്നയിച്ചതിന് അമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്, ഫ്ലിപ്കാർട്ട് ഇന്ത്യ , സെപ്റ്റോ തുടങ്ങിയ പ്രമുഖ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കെതിരെ എഫ്.എസ്.എസ്.എ.ഐ അടുത്തിടെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. നിരോധിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പന, ലേബലുകളിലെ കൃത്രിമത്വം, ശുചിത്വ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവ കണ്ടെത്തിയതിനെ തുടർന്നാണിത്. കൂടാതെ എനർജി ഡ്രിങ്ക് നിർമ്മാതാക്കൾ, മദ്യനിർമ്മാണ കമ്പനികൾ എന്നിവർക്കെതിരെയും എഫ്.എസ്.എസ്.എ.ഐ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'വ്യാജ പനീറി'ന് പൂട്ടിടാൻ എഫ്.എസ്.എസ്.എ.ഐ; 'അനലോഗ് പനീർ' വിൽക്കുന്നതിന് വിലക്ക്
Next Story