Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കീടനാശിനി അംശം കൂടുതലെന്ന് കണ്ടെത്തൽ; എവറസ്റ്റ് ജീരകപ്പൊടി വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദേശം

text_fields
bookmark_border
കീടനാശിനി അംശം കൂടുതലെന്ന് കണ്ടെത്തൽ; എവറസ്റ്റ് ജീരകപ്പൊടി വിപണിയിൽനിന്ന്  തിരിച്ചുവിളിക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദേശം
cancel

ന്യൂഡൽഹി: സുരക്ഷിതമല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് എവറസ്റ്റ് ഫുഡ് പ്രോഡക്ട്സിന്റെ പ്രീ-പാക്ക്ഡ് ജീരകപ്പൊടി വിപണിയിൽനിന്ന് അടിയന്തരമായി തിരിച്ചുവിളിക്കാൻ ഭക്ഷ്യസുരക്ഷാ-നിലവാര അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) നിർദേശം നൽകി.

ഗോവയിലെ റിവർസൈഡ് റിസോർട്ട്സ് ആൻഡ് ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ശേഖരിച്ച ജീരകപ്പൊടിയുടെ സാമ്പിളിലാണ് അനുവദനീയ പരിധിയേക്കാൾ കൂടുതൽ അസോക്സിസ്ട്രോബിൻ, തയാമെത്തോക്സാം എന്നീ കീടനാശിനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഫുഡ് അനലിസ്റ്റിന്റെ പരിശോധനയിൽ സാമ്പിൾ ‘സുരക്ഷിതമല്ലാത്തത്’ എന്ന് കണ്ടെത്തിയതിനെ തുടർന്ന് റഫറൽ ഫുഡ് ലബോറട്ടറിയിലും പരിശോധന നടത്തി. ഇവിടെയും കീടനാശിനികളുടെ അളവ് അനുവദനീയ പരിധിക്ക് മുകളിലാണെന്ന് സ്ഥിരീകരിച്ചു.

ഇതോടെ ബന്ധപ്പെട്ട മുഴുവൻ ബാച്ചിലെയും ജീരകപ്പൊടി വിപണിയിൽനിന്ന് തിരിച്ചുവിളിക്കാനാണ് എഫ്.എസ്.എസ്.എ.ഐ നിർദേശിച്ചത്. തിരിച്ചുവിളിച്ച ഉൽപ്പന്നത്തിന്റെ രേഖകൾ സൂക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും, സമാന സംഭവം ആവർത്തിക്കാതിരിക്കാനുള്ള തിരുത്തൽ നടപടികൾ സ്വീകരിക്കാനും എവറസ്റ്റ് ഫുഡിനോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഗുരുതരമായ ശുചിത്വ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ക്രിയേറ്റീവ് ബേക്കേഴ്സ് ആൻഡ് കോൺഫെക്ഷനേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് അടിയന്തരമായി സസ്പെൻഡ് ചെയ്തതായും ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഭക്ഷ്യ ബിസിനസ് സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്സ് കമ്പനികൾക്കുമെതിരെ എഫ്.എസ്.എസ്.എ.ഐ പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Excess pesticide residue found; Food Safety Authority orders recall of Everest cumin powder from the market
Next Story