വിഷു സ്പെഷ്യൽ കിച്ചടി
text_fieldsചേരുവകൾ:
ചെറുപയർ പരിപ്പ്- 1 കപ്പ്
ജീരകശാല അരി- 1/4 കപ്പ്
നെയ്യ്
വെള്ളം- 11/2 കപ്പ്
പഞ്ചസാര
തേങ്ങാപ്പാൽ- 1/2 കപ്പ്
ഏലക്ക, കശുവണ്ടി, ഉണക്ക മുന്തിരി - ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
കുക്കറിൽ കഴുകി വൃത്തിയാക്കിയ പരിപ്പും അരിയും ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ചുകൊടുക്കുക. ഏലക്കയും ഉപ്പും ചേർത്ത് കുക്കർ രണ്ടു വിസിൽ വരെ കുക്ക് ചെയ്ത് എടുക്കുക.
കുക്കർ ആവി പോയശേഷം തുറന്നുനോക്കി അതിലേക്ക് തേങ്ങാപ്പാലും പഞ്ചസാരയും ചേർത്തുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരു പാനിൽ കുറച്ച് നെയ്യ് ഒഴിച്ച് കശുവണ്ടി, ഉണക്ക മുന്തിരി വറുത്തെടുത്തിട്ട് തയാറാക്കിവെച്ചതിലേക്ക് ഒഴിച്ചുകൊടുക്കുക. നല്ല ഹെൽത്തിയും സിംപിളും ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് റെഡി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

