1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ; ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍ പ്രമോഷന് സഫാരിയിൽ തുടക്കം
text_fieldsദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ 1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ (ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍) പ്രമോഷന് തുടക്കം. അബുഹമൂറിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്മാന് ആൻഡ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, മുഹമ്മദ് ഹമദ് സൂഫാന് അല്‍ അഹ്ബാബി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഭക്ഷണ പ്രിയരുടെ മനം കവരും വിധമാണ് പ്രമോഷന് അവതരിപ്പിച്ചിട്ടുള്ളത്. ഉപഭോക്താക്കളെ 1980 കാലഘട്ടത്തിലെ ഓര്‍മകളിലേക്ക് കൊണ്ടുപോകും വിധം ഒരുക്കിയ സജ്ജീകരണങ്ങളും ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുണ്ട്. അധോലോക കോഴി, അങ്ങാടി കിഴി, ചാകര കൂട്ട്, കണവ പൊരിച്ചത്, ഇടിമുഴക്കം ആട്ടിന്‍ കറി, വിഴിഞ്ഞം ചിക്കന്‍ ഫ്രൈ, തെക്കന്‍ കോഴി ബിരിയാണി, കിള്ളിപ്പാലം കോഴി പൊരിച്ചത്, കോഴി കരള്‍ വരട്ടിയത്, കിന്നാരം മീന്‍ ചുട്ടത് തുടങ്ങി നിരവധി കൊതിയൂറും വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ നിരവധി കോമ്പോ വിഭവങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

