അഞ്ച് മിനിറ്റിൽ ഏഴെണ്ണം; വാശിയേറി മാമ്പഴ തീറ്റ മത്സരം
text_fieldsമറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ മാംഗോ ഫെസ്റ്റിന്റെ ഭാഗമായി നടന്ന മാമ്പഴ തീറ്റ മത്സരത്തിൽനിന്ന്
കൊച്ചി: അഗ്രികൾചറൽ പ്രമോഷനൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ നടക്കുന്ന മാംഗോ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മാമ്പഴ തീറ്റ മത്സരത്തിൽ കോതമംഗലം സ്വദേശി ഫാത്തിമ ഉസ്മാൻ ഒന്നാം സ്ഥാനം നേടി. അഞ്ച് മിനിറ്റിനുള്ളിൽ ഏഴ് മാമ്പഴം കഴിച്ചാണ് ഫാത്തിമ ഒന്നാം സ്ഥാനം നേടിയത്.
ആറ് മാമ്പഴം കഴിച്ച മട്ടാഞ്ചേരി സ്വദേശി അബ്ദുൽ ഷുക്കൂർ രണ്ടാം സ്ഥാനവും നേടി. വാഴക്കാല സ്വദേശി ആനി ജോയി മൂന്നാം സ്ഥാനം നേടി. ഗായിക സോണി സായി മുഖ്യാതിഥിയായിരുന്നു. രാജ്യാന്തര ബാസ്കറ്റ്ബാൾ താരം ഗീത വി മേനോൻ, നാസർ ബഷീർ സേട്ട് എന്നിവരായിരുന്നു വിധികർത്താക്കൾ.
ശനിയാഴ്ച പുരുഷൻമാരുടെ തേങ്ങ ചിരകൽ മത്സരം നടക്കും. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയാകും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ സമ്മാനദാനം നടക്കും. രജിസ്ട്രേഷനായി: +919562076779.രാവിലെ 11 മുതൽ രാത്രി 9 വരെയയാണ് പ്രദർശനം. ഞായറാഴ്ച സമാപിക്കും.

