Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightദോഹ എ​ക്സ്​​പോ​യി​ൽ...

ദോഹ എ​ക്സ്​​പോ​യി​ൽ ഖ​ത്ത​റി​ന്‍റെ രു​ചി വൈ​വി​ധ്യം

text_fields
bookmark_border
Doha Horticulture Expo 2023 food fest
cancel
camera_alt

ദോ​ഹ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്​​സ്​​പോ​

ദോ​ഹ: ചൊ​വ്വാ​ഴ്​​ച തു​ട​ക്കം കു​റി​ക്കു​ന്ന ദോ​ഹ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്​​സ്​​പോ​യി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​ൻ ഖ​ത്ത​റി​ന്‍റെ സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രാ​ല​യ​വും. ​ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ക​രു​മാ​യി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ആ​റു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന എ​ക്​​സ്​​പോ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. റ​സ്​​റ്റാ​റ​ന്‍റ്, ഫാ​മി​ലി സോ​ണു​ക​ളി​ലാ​യി ‘ഫ്രം ​ദി ഹോം​ലാ​ൻ​ഡ്​’ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 60ഓ​ളം പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ക​ർ പ​​​ങ്കെ​ടു​ക്കും.

പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ക​രു​ടെ വി​ക​സ​ന​ത്തി​നും, അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ദേ​ശീ​യ​ത​ല​ത്തി​ലും ആ​ഗോ​ള​ത​ല​ത്തി​ലും വി​പ​ണി ക​ണ്ടെ​ത്തി ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​ എ​ക്​​സ്​​പോ​യു​ടെ ഭാ​ഗ​മാ​വു​ന്ന​തെ​ന്ന്​ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും അ​തി​ഥി​ക​ൾ​ക്കും മു​മ്പാ​കെ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും വൈ​ദ​ഗ്​​ധ്യ​വും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും പ​രി​ച​യ​പ്പെ​ടു​ത്താ​നു​മു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്ന്​ എം.​എ​സ്.​ഡി.​എ​ഫ്​ ഫാ​മി​ലി എം​പ​വ​ർ​മെ​ന്‍റ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ഫാ​തി​മ അ​ൽ നു​ഐ​മി അ​റി​യി​ച്ചു. ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​ക​ൾ, ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ൾ, വ​സ്​​ത്ര​ങ്ങ​ൾ, തേ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ, മ​റ്റു പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ വി​വി​ധ സ്​​റ്റാ​ളു​ക​ളി​ലാ​യി പ്ര​ദ​ർ​ശി​പ്പി​ക്കും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക്രി​യാ​ത്മ​ക​വും നൂ​ത​ന​വു​മാ​യ വ​ള​ർ​ച്ച​ക്ക്​ ഖ​ത്ത​റി യു​വാ​ക്ക​ളെ എം.​എ​സ്.​ഡി.​എ​ഫ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ഫാ​ത്തി​മ അ​ൽ നു​ഐ​മി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര എ​ക്സി​ബി​ഷ​നി​ലെ പ​ങ്കാ​ളി​ത്തം വ​ഴി, സ്ത്രീ​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​ർ​ക്ക്​ സ്വ​യം​സം​രം​ഭ​ക​ത്വ​ത്തി​നും സ്വ​യം​പ​ര്യാ​പ്​​ത​ത കൈ​വ​രി​ക്കു​ന്ന​തി​നും​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​യി മാ​റു​മെ​ന്ന്​ ഫാ​ത്തി​മ അ​ൽ നു​ഐ​മി കൂ​ട്ടി​ചേ​ർ​ത്തു. ഇ​തോ​ടൊ​പ്പം മി​ക​ച്ച പ​രി​ശീ​ല​ന​വും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യും വി​പ​ണി ക​ണ്ടെ​ത്താ​നും, നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യ​ക​മാ​വും.

ഉ​പ​ഭോ​ക്​​തൃ മ​നോ​ഭാ​വ​ത്തി​ൽ​നി​ന്നും ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ഉ​ൽ​പാ​ദ​ന​ക്ഷ​മ​മാ​ക്കു​ക കൂ​ടി​യാ​ണ്​ ‘ഫ്രം ​ദി ഹോം​ലാ​ൻ​ഡ്​’ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ക-​സം​രം​ഭ​ക​രെ കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​ന​ത്തി​ലൂ​ടെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക്​ മെ​ച്ച​പ്പെ​ടു​ത്താ​നും ക​ഴി​യും. സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ൾ വ​ഴി, യു​വ സം​രം​ഭ​ക​ർ​ക്ക്​ കൂ​ടു​ത​ൽ ഉ​ൽ​പാ​ദ​ന ക്ഷ​മ​മാ​വാ​നും, അ​വ​ർ​ക്ക്​ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ വി​ജ​യ​ക​ര​മാ​യ പ​ദ്ധ​തി​ക​ളി​ലേ​ക്ക്​ വ​ഴി തു​റ​ക്കു​ക​യും ചെ​യ്യും. ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ തു​ട​ങ്ങി മാ​ർ​ച്ച്​ 28 വ​രെ​യാ​യി ആ​റു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​ന്താ​രാ​ഷ്​​്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്​​സ്​​പോ​യി​ൽ 88 രാ​ജ്യ​ങ്ങ​ളാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ​സ​ന്ദ​ർ​ശ​ക​രും, പ​ങ്കാ​ളി​ക​ളു​മാ​യി ആ​ഗോ​ള ശ്ര​ദ്ധ​നേ​ടു​ന്ന എ​ക്​​സ്​​പോ​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiversityTasteQatarDoha Expo 2023
News Summary - Qatar's Taste Diversity at Doha Expo
Next Story