Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightമ​ധു​രി​ക്കും...

മ​ധു​രി​ക്കും പോ​രാ​ട്ട​മാ​യി പാ​യ​സ​പ്പോ​ര്

text_fields
bookmark_border
മ​ധു​രി​ക്കും പോ​രാ​ട്ട​മാ​യി പാ​യ​സ​പ്പോ​ര്
cancel
camera_alt

മീ​ഡി​യ​വ​ണ്‍- ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് പാ​യ​സ​പ്പോ​ര് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സ​ജീ​ന നൗ​ഫ​ലി​ന്

സ​മ്മാ​നം ന​ൽ​കു​ന്നു

ദോ​ഹ: മീ​ഡി​യ​വ​ണ്‍-​ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് പാ​യ​സ​പ്പോ​ര് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ല്‍ സ​ജീ​ന നൗ​ഫ​ല്‍ ജേ​താ​വാ​യി. ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട ര​ണ്ടു റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ല്‍ മ​ത്സ​രി​ച്ച​ത്.

അ​വി​യ​ല്‍ പാ​യ​സ​മു​ണ്ടാ​ക്കി​യ സ​ജീ​ന നൗ​ഫ​ല്‍ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. പാ​വ​ക്ക പാ​യ​സ​ത്തി​ലൂ​ടെ റെ​യ്ജു ജോ​ര്‍ജ് ര​ണ്ടാ​മ​തും താമരപ്പൂകൊ​ണ്ട് പാ​യ​സം​വെ​ച്ച് സ്വ​പ്ന അ​നി​ല്‍കു​മാ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ചേ​ന​യും പാ​വ​ക്ക​യും മു​ള​കും തു​ട​ങ്ങി താ​മ​ര വ​രെ പാ​യ​സ​ത്തി​ല്‍ രു​ചി​ക്കൂ​ട്ടാ​യി. ഷ​ഹാ​ന ഇ​ല്യാ​സ്, ആ​ഷ ചു​ങ്ക​ത്ത്, സു​മ മ​ഹേ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ര്‍ത്താ​ക്ക​ള്‍.

ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. മീ​ഡി​യ​വ​ണ്‍ മീ​ഡി​യ സൊ​ലൂ​ഷ​ന്‍സ് മാ​നേ​ജ​ര്‍ നി​ഷാ​ന്ത് ത​റ​മേ​ല്‍, കാ​ന്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് സ്ട്രാ​റ്റ​ജി​ക് ഓ​ഫി​സ​ര്‍ അ​ല്‍ക്ക മീ​ര സ​ണ്ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohapayasamwinnerindian coffee houseGrand Finalemedia one
News Summary - MediaOne-Indian-Coffee-House-Payasapporu
Next Story