Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_right'മ​ജ്ബൂ​സ്‌ വീ​ട്ടി​ൽ...

'മ​ജ്ബൂ​സ്‌ വീ​ട്ടി​ൽ ത​യ്യാ​റാ​ക്കാം, ത​ന​ത് അ​റേ​ബ്യ​ൻ രു​ചി​യി​ൽ'

text_fields
bookmark_border
Chicken Majboos
cancel
camera_alt

മ​ജ്ബൂ​സ്‌

ഇ​ഫ്‌​താ​റി​ന്‌ നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ക​ഴി​ച്ചു മ​ടു​ത്തോ?​എ​ന്നാ​ൽ‌ അ​റേ​ബ്യ​ൻ വി​ഭ​വ​മാ​യ മ​ജ്‌​ബൂ​സ് ഉ​ണ്ടാ​ക്കാം.​മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രു പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു കി​ടി​ല​ൻ റൈ​സ് ഐ​റ്റം ആ​ണ് മ​ജ്‌​ബൂ​സ്.​ബ​ഹ്‌​റൈ​നി​ന്‍റെ ദേ​ശീ​യ ഭ​ക്ഷ​ണ​മാ​യ മ​ജ്‌​ബൂ​സി​നു ബി​രി​യാ​ണി​യോ​ട് സാ​മ്യ​മു​ണ്ടെ​ങ്കി​ലും തി​ക​ച്ചും വ്യ​ത്യ​സ്ഥ രു​ചി ത​ന്നെ​യാ​ണ്.

മ​സാ​ല​ക​ൾ എ​ല്ലാം ചേ​ർ​ത്തു‌ ബ​സ്മ​തി അ​രി​യി​ൽ മ​ട്ട​നി​ലോ ചി​ക്ക​നി​ലോ മ​ജ്‌​ബൂ​സ് ഉ​ണ്ടാ​ക്കി​യെ​ടു​ക്കാം. ചേ​രു​വ​ക​ൾ കൂ​ടു​ത​ൽ ഉ​ള്ള​ത് കൊ​ണ്ട് മ​ജ്‌​ബൂ​സ് ഉ​ണ്ടാ​ക്ക​ൽ ബു​ദ്ധി​മു​ട്ടാ​ണ് എ​ന്നാ​ണു പ​ല​രു​ടെ​യും ധാ​ര​ണ.​എ​ന്നാ​ൽ ന​മു​ക്ക് പെ​ട്ടെ​ന്ന് ത​ന്നെ മ​ജ്‌​ബൂ​സ് വീ​ട്ടി​ൽ ത​യ്യാ​റാ​ക്കി​യെ​ടു​ക്കു​ന്ന​ത് എ​ങ്ങ​നെ​യൊ​ന്നു നോ​ക്കാം.

ചേ​രു​വ​ക​ൾ:

  • ബ​സ്മ​തി അ​രി - 5 ഗ്ലാ​സ്
  • ചൂ​ടു​വെ​ള്ളം - 9.5 ഗ്ലാ​സ്
  • ചി​ക്ക​ൻ - 1 കി​ലോ
  • സ​വാ​ള - 1 എ​ണ്ണം
  • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് - 1 ടേ​ബി​ൾ​സ്പൂ​ൺ
  • മി​ക്സ​ഡ് കാ​പ്സി​ക്കം - 3 എ​ണ്ണം
  • ത​ക്കാ​ളി - 1 എ​ണ്ണം
  • ജീ​ര​കം പൊ​ടി - 1 ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി - 1 ടേ​ബി​ൾ​സ്പൂ​ൺ + 1/4 ടീ​സ്പൂ​ൺ
  • ക​റി പൗ​ഡ​ർ - 1/2 ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പ്പൊ​ടി - 1/2 ടേ​ബി​ൾ​സ്പൂ​ൺ + 1/4 ടീ​സ്പൂ​ൺ
  • ചി​ക്ക​ൻ ക്യൂ​ബ് -2 എ​ണ്ണം
  • ച​ത​ച്ച മ​ല്ലി - 1 ടേ​ബി​ൾ​സ്പൂ​ൺ
  • ക​റു​വ​പ്പ​ട്ട പൊ​ടി - 1 ടീ​സ്പൂ​ൺ
  • ഏ​ല​യ്ക്കാ​പ്പൊ​ടി - 1 ടീ​സ്പൂ​ൺ
  • മു​ഴു​വ​ൻ ഏ​ലം - 5 എ​ണ്ണം
  • ക​റു​വ​പ്പ​ട്ട സ്റ്റി​ക്കു​ക​ൾ - 2 എ​ണ്ണം
  • ഗ്രാ​മ്പൂ - 5 എ​ണ്ണം
  • ഉ​ണ​ങ്ങി​യ നാ​ര​ങ്ങ -3 എ​ണ്ണം
  • അ​റ​ബി​ക് മ​സാ​ല -1 ടേ​ബി​ൾ​സ്പൂ​ൺ
  • പാ​ർ​സി​ലി ഇ​ല​ക​ൾ
  • വെ​ജി​റ്റ​ബി​ൾ നെ​യ്യ് -3 ടേ​ബി​ൾ​സ്പൂ​ൺ
  • ഒ​ലി​വ് ഓ​യി​ൽ - 3 ടേ​ബി​ൾ​സ്പൂ​ൺ
  • ഉ​പ്പ് - ആവശ്യത്തിന്

ത​യ്യാ​റാ​ക്ക​ൽ:

1/4 ടേ​ബി​ൾ​സ്പൂ​ൺ മ​ഞ്ഞ​ൾ​പ്പൊ​ടി, 1/4 ടീ​സ്പൂ​ൺ കു​രു​മു​ള​ക് പൊ​ടി, ഉ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ മാ​രി​നേ​റ്റ് ചെ​യ്യു​ക. മാ​റ്റി വ​യ്ക്കു​ക. ച​ട്ടി​യി​ൽ നെ​യ്യ് ഉ​പ​യോ​ഗി​ച്ച് എ​ണ്ണ ചൂ​ടാ​ക്കി ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ൾ നേ​രി​യ ഫ്രൈ ​ചെ​യ്യു​ക. അ​തേ വ​റു​ത്ത എ​ണ്ണ ഉ​പ​യോ​ഗി​ച്ച് ഒ​രു വ​ലി​യ ക​ലം ചൂ​ടാ​ക്കു​ക. മു​ഴു​വ​ൻ ഗ​രം മ​സാ​ല​യും അ​തി​ലേ​ക് ഇ​ടു​ക, സ​വാ​ള ചേ​ർ​ത്ത് വ​ഴ​റ്റു​ക. അ​തി​നു​ശേ​ഷം ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക, തു​ട​ർ​ന്ന് മി​ക്സ​ഡ് കാ​പ്സി​ക്കം, ത​ക്കാ​ളി ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക.

ഏ​ലം പൊ​ടി​യും ക​റു​വ​പ്പ​ട്ട​യും ഒ​ഴി​കെ​യു​ള്ള എ​ല്ലാ പൊ​ടി​ക​ളും ചേ​ർ​ക്കു​ക. ചി​ക്ക​ൻ സ്റ്റോ​ക്ക് ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കു​ക. അ​തി​നു​ശേ​ഷം പാ​ഴ്‌​സ​ലി ഇ​ല​ക​ൾ ചേ​ർ​ക്കു​ക. എ​ന്നി​ട്ട് അ​രി ഇ​ട്ടു ന​ന്നാ​യി ഇ​ള​ക്കു​ക. ചൂ​ടു​വെ​ള്ളം ചേ​ർ​ക്കു​ക. അ​തി​നു​ശേ​ഷം ഏ​ല​യ്ക്കാ​പ്പൊ​ടി, ക​റു​വ​പ്പ​ട്ട പൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക. ലി​ഡ് അ​ട​ച്ച് കു​റ​ഞ്ഞ തീ​യി​ൽ 20 മി​നി​റ്റ് വേ​വി​ക്കു​ക. രു​ചി​ക​ര​മാ​യ മ​ജ്‌​ബൂ​സ് ത​യ്യാ​ർ.

തയാറാക്കിയത്: ബീഗം ഷാഹിന


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chicken Majboosarabian dishMajboos
News Summary - Majboos can be prepared at home
Next Story