രുചിപ്പെരുമയിൽ ലുസൈൽ
text_fieldsലുസൈൽ ബൊളെവാഡിൽ ആരംഭിച്ച അന്താരാഷ്ട്ര ഭക്ഷ്യമേളയിൽ നിന്ന്
ദോഹ: നാവിൽ കൊതിയൂറുന്ന രുചിമേളങ്ങളോടെ ലുസൈൽ ബൊളെവാഡിൽ 12ാമത് അന്താരാഷ്ട്ര ഭക്ഷ്യമേള പുരോഗമിക്കുന്നു. ശനിയാഴ്ച ആരംഭിച്ച ഭക്ഷ്യമേളയിലേക്ക് ഓരോ ദിവസവും സന്ദർശകരുടെ എണ്ണം വർധിക്കുകയാണ്. ഇതാദ്യമായാണ് ലുസൈൽ ബൊളെവാഡ് അന്താരാഷ്ട്ര ഭക്ഷ്യമേളയുടെ വേദിയായി മാറുന്നത്. സ്വദേശികളും വിദേശികളുമായി ദിവസവും ഏഴായിരത്തോളം സന്ദർശകരെത്തുന്ന മേള മാർച്ച് 21 വരെ നീളും.
കഴിഞ്ഞയാഴ്ച മൂന്നു ദിവസമായി നടന്ന ദർബ് ലുസൈൽ പരേഡിന്റെ തുടർച്ചയായി ഖത്തര് മ്യൂസിയം ചെയർപേഴ്സൻ ശൈഖ അല് മയാസ ബിന്ത് ഹമദ് ബിന് ഖലീഫ ആൽഥാനിയും ഖത്തര് ടൂറിസം ചെയര്മാനും ഖത്തര് എയര്വേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവുമായ അക്ബര് അല് ബാകിറും ചേര്ന്നാണ് രുചിമേളത്തിന് തുടക്കമിട്ടത്.
ഖത്തര്-ഇന്തോനേഷ്യ സാംസ്കാരിക വര്ഷം എന്ന നിലയിൽ ഇന്തോനേഷ്യന് രുചി വൈവിധ്യമാണ് ഇത്തവണത്തെ പ്രധാന ആകർഷണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

