Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightറ​മ​ദാ​നി​ലെ...

റ​മ​ദാ​നി​ലെ ഔ​ഷ​ധ​ക്ക​ഞ്ഞി; ത​മി​ഴ്നാ​ടി​ന്റെ രു​ചി​ഭേ​ദം വേ​ങ്ങ​ര​യി​ലും

text_fields
bookmark_border
ramadan
cancel
camera_alt

അ​ല​വി ഹാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണാ​ട്ടി​പ്പ​ടി ഇ​രു​കു​ളം ജു​മാ​മ​സ്‌​ജി​ദി​ൽ മ​സാ​ല​ക്ക​ഞ്ഞി വി​ത​ര​ണ​ത്തി​നൊ​രു​ങ്ങി​യ​പ്പോ​ൾ

വേ​ങ്ങ​ര: ത​മി​ഴ്നാ​ട്ടി​ൽ മു​ഴു​വ​നും തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ലും റ​മ​ദാ​നി​ൽ നോ​മ്പ് തു​റ​ക്കാ​ൻ വ്യാ​പ​ക​മാ​യി കാ​ണു​ന്ന മ​സാ​ല​ക്ക​ഞ്ഞി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഔ​ഷ​ധ​ക്ക​ഞ്ഞി വേ​ങ്ങ​ര​യി​ലെ ക​ണ്ണാ​ട്ടി​പ്പ​ടി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നോ​മ്പു​തു​റ​ക്ക് വി​ള​മ്പാ​ൻ തു​ട​ങ്ങി. ഏ​റെ ഔ​ഷ​ധ ഗു​ണ​മു​ള്ള​തും ക്ഷീ​ണ​മ​ക​റ്റു​ന്ന​തു​മാ​യ, ത​മി​ഴ്നാ​ടി​ന്റെ ഈ ​ഇ​ഷ്ട​വി​ഭ​വം റ​മ​ദാ​നി​ൽ മു​ഴു​വ​ൻ ദി​വ​സ​ങ്ങ​ളി​ലും ക​ണ്ണാ​ട്ടി​പ്പ​ടി മ​ഹ​ല്ലി​ലും തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലു​മെ​ത്തും. ത​മി​ഴ്‌​നാ​ട്ടി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന മ​ല അ​ല​വി ഹാ​ജി​യു​ടെ മ​ന​സ്സി​ൽ ഉ​ദി​ച്ച ഒ​രു ആ​ശ​യ​മാ​ണ് നാ​ട്ടി​ലും മ​സാ​ല​ക്ക​ഞ്ഞി വി​ത​ര​ണം തു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത്. നാ​ട്ടു​കാ​രും സ​ഹാ​യ​ത്തി​നെ​ത്തി​യ​തോ​ടെ ഇ​ത് ജ​ന​കീ​യ പ​ദ്ധ​തി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

നോ​മ്പു​തു​റ​ക്ക് ത​മി​ഴ്‌​നാ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മ​സാ​ല​ക്ക​ഞ്ഞി നാ​ട്ടി​ലും കൊ​ണ്ടു​വ​ര​ണ​മെ​ന്ന അ​ല​വി ഹാ​ജി​യു​ടെ ആ​ഗ്ര​ഹ​മാ​ണ് ഇ​തോ​ടെ നി​റ​വേ​റി​യ​ത്. സാ​മൂ​ഹ്യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ല​വി ഹാ​ജി ത​ന്നെ 10 ദി​വ​സ​ത്തെ ക​ഞ്ഞി​ക്കാ​വ​ശ്യ​മാ​യ പ​ണം ന​ൽ​കി​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​തി​നാ​യി കോ​യ​മ്പ​ത്തൂ​രി​ൽ ക​ഞ്ഞി​വെ​ച്ചി​രു​ന്ന പാ​ച​ക​ക്കാ​ര​ൻ റാ​ഫി​യും സ​ഹാ​യി​യാ​യി ഖാ​ദ​റും എ​ത്തി. ഔ​ഷ​ധ​ക്ക​ഞ്ഞി പാ​ച​ക​ത്തി​ൽ ഒ​രു പാ​ട് വ​ർ​ഷ​ത്തെ പ​രി​ച​യ സ​മ്പ​ന്ന​ത ഇ​വ​ർ​ക്കു​ണ്ട്. റ​മ​ദാ​ൻ ക​ഴി​യു​ന്ന​തു​വ​രെ ഇ​വ​രി​രു​വ​രും ഇ​വി​ടെ താ​മ​സി​ക്കു​ക​യാ​ണ്. മ​ത​ഭേ​ദ​മ​ന്യേ ആ​ളു​ക​ൾ ക​ഞ്ഞി​ക്കെ​ത്തു​ന്നു​ണ്ട്.

ഒ​രു ദി​വ​സം ഏ​ക​ദേ​ശം 50 കി​ലോ അ​രി ക​ഞ്ഞി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ക​ഞ്ഞി​വി​ത​ര​ണ​ത്തി​ന് അ​ല​വി ഹാ​ജി​ക്ക് പു​റ​മെ കു​ളാ​ൻ സൈ​ത​ല​വി, സി.​പി. മൂ​സ, മു​ഹ​മ്മ​ദ​ലി വ​ള​ളി​ൽ, സ​മീ​ർ കു​ളാ​ൻ, പാ​ക്ക​ട മു​സ്ത​ഫ, പ​ന​ക്ക​ൻ അ​നീ​സ്, മ​ല അ​ബൂ​ബ​ക്ക​ർ ഹാ​ജി എ​ന്നി​വ​രും സ​ജീ​വ​മാ​ണ്. ഇ​രു​കു​ളം മ​ഹ​ല്ലി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി കൂ​ടു​ത​ൽ മ​ഹ​ല്ലു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്. വൈ​കു​ന്നേ​രം അ​സ​ർ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷ​മാ​ണ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduporridgeRamadan 2024
News Summary - Herbal Porridge in Ramadan; The taste of Tamil Nadu is also in Vengara.]
Next Story