Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightവരൂ, ‘ഈന്തപ്പഴ ഷവർമ’...

വരൂ, ‘ഈന്തപ്പഴ ഷവർമ’ കഴിച്ചു നോക്കാം...

text_fields
bookmark_border
Date Shawarma
cancel
camera_alt

അൽഅഹ്​സ മേളയിലെ ഈന്തപ്പഴ ഷവർമ സ്​റ്റാളിലെ കാഴ്​ച

ഷവർമ എന്ന്​ കേട്ടാൽ പെ​ട്ടെന്നോർമക വരിക കോഴിയിറച്ചി കൊണ്ടുള്ള ഷവർമയും അതി​ന്‍റെ രുചിയുമാണ്​. എന്നാൽ കോഴിയിറച്ചിക്ക്​ പകരം ഈന്തപ്പഴം കൊണ്ട്​ ഷവർമ ഉണ്ടാക്കിയാലോ? അത്തരമൊരു കൗതുകമാണ്​ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സ ഈന്തപ്പഴ വിപണന മേളയിൽ രുചി പകരുന്നത്​. ഇവിടെ ഒരു സ്​റ്റാളിലെ ‘ഈന്തപ്പഴ ഷവർമ’ സന്ദർശകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നു.

‘ഓ, ഈന്തപ്പഴം മധുരമാണ്’ എന്ന പേരിൽ വ്യാഴാഴ്​ച ആരംഭിച്ച ഈന്തപ്പഴ​ വിപണമേളയിലാണ്​ സന്ദർശകരെ കൊതിപ്പിക്കുകയും വിസ്​മയിപ്പിക്കുകയും ചെയ്യുന്ന ഈന്തപ്പഴ ഷവർമ പ്രദർശിപ്പിച്ചിരിക്കുന്നത്​. കിഴക്കൻ മേഖല വികസന അതോറിറ്റിയുടെയും അൽഅഹ്‌സ ചേംബർ ഓഫ്​ കോമേഴ്​സി​​ന്‍റെയും സഹകരണത്തോടെ അൽഅഹ്‌സ മുനിസിപ്പാലിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.

കാർഷിക പ്രധാനമായ അൽഅഹ്​സ മേഖലയിലെ ഈന്തപ്പഴ ഫാക്​ടറികളിൽനിന്നുള്ളതും കർഷകർ നേരി​ട്ടെത്തിക്കുന്നതുമായ വിവിധതരം ഈത്തപ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളും മേളയിലുണ്ട്​​. ഇത്തവണ മേളനഗരിയിലെത്തുന്ന ആളുകളെ മുഴുവൻ ആകർഷികുന്നത്​ ‘ഈന്തപ്പഴ ഷവർമ’ ആണ്​​. ഇത്തപ്പഴവും വിവിധ തരം ധാന്യപരിപ്പുകളും (നട്​സ്​) കൊണ്ടാണ്​ ഷവർമയുടെ നിർമാണം.


സാധാരണ ഷവർമ മാംസം പോലെ കുത്തിനിറുത്തിയ കമ്പിയിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ഈ മിശ്രിതത്തിൽ 40 ശതമാനമാണ്​ ഈന്തപ്പഴം. കുരുകളഞ്ഞ്​ അതി​ന്‍റെ മാസംളമായ ഭാഗം മാത്രം എടുത്ത്​ വിവിധതരം പരിപ്പുകളുമായി കൂട്ടി​ക്കുഴച്ചാണ്​ ഇറച്ചി പോലെ പൊതിഞ്ഞ്​ സ്​തൂഭമാക്കി കുത്തിനിർത്തിയ ശേഷം അതിൽ നിന്ന്​ ആവശ്യക്കാർക്ക്​ കോഴിയിറച്ചി പോലെ കത്തി കൊണ്ട്​ ചീന്തിയെടുത്ത്​ കടലാസിൽ പൊതിഞ്ഞ്​ കൊടുക്കുകയാണ്​.

വിവിധയിനം ധാന്യപരിപ്പുകളുടെയും ഈന്തപ്പഴത്തി​ന്‍റെയും മിശ്രിതത്തിന്‍റെ രുചി ഷവർമ പോലെ നൊട്ടിനുണയാം. ഒരോ വർഷവും പുതുമ നിറഞ്ഞ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതി​ന്‍റെ ഭാഗമായണ്​ ഈന്തപ്പഴ ഷമർമയെന്ന്​​ വ്യാപാരികൾ പറഞ്ഞു. രാജ്യത്ത്​ ഏറ്റവും കൂടുതൽ ഈത്തപ്പഴം വിളവെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ്​ അൽഅഹ്​സ. പ്രദേശത്തെ കൃഷിയിടങ്ങളിൽനിന്ന്​ ടൺകണക്കിന്​ ഈത്തപ്പഴമാണ്​ വിളവെടുക്കാറ്​​. വിദേശ രാജ്യങ്ങളിലേക്ക്​ കയറ്റുമതി ചെയ്യുന്നുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShawarmaDate ShawarmaDate dishes
News Summary - Come, let's have 'Date Shawarma'...
Next Story