Begin typing your search above and press return to search.
exit_to_app
exit_to_app
christmas special dishes, xmas dishes
cancel
Homechevron_rightFoodchevron_rightFestivechevron_rightക്രി​സ്മ​സ്...

ക്രി​സ്മ​സ് സ്നേഹവിരുന്നിന് രുചി പകരാൻ അഞ്ച് വിഭവങ്ങൾ

text_fields
bookmark_border

ക്രി​സ്മ​സ് വിരുന്നിന് രുചി പകരാൻ ഇതാ അഞ്ച് സ്പെഷൽ വിഭവങ്ങൾ...


1. ബേ​ക്​ഡ്​ ചി​ക്ക​ൻ

ചേ​രു​വ​ക​ൾ:

1. ചി​ക്ക​ൻ മു​ഴു​വ​നോ​ടെ -1 1/2 കി​ലോ

2. ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​ -1 ടേ​ബ്ൾ സ്​​പൂ​ൺ

●നാ​ര​ങ്ങ​നീ​ര്​ -1 ടേ​ബ്ൾ സ്​​പൂ​ൺ

●ഉ​പ്പ്​ -ആ​വ​ശ്യ​ത്തി​ന്​

3. തൈ​ര്​ -1/2 ക​പ്പ്​

●മ​ഞ്ഞ​ൾ​പ്പൊ​ടി -1/2 ടീ​സ്​​പൂ​ൺ

●ക​ശ്​​മീ​രി മു​ള​കു​പൊ​ടി -1 ടേ​ബ്ൾ സ്​​പൂ​ൺ

●മു​ള​കു​പൊ​ടി -1 1/2 ടീ​സ്​​പൂ​ൺ

●കു​രു​മു​ള​കു​പൊ​ടി -3/4 ടീ​സ്​​പൂ​ൺ

●മ​ല്ലി​പ്പൊ​ടി -3/4 ടീ​സ്​​പൂ​ൺ

●ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​ -1 ടേ​ബ്ൾ സ്​​പൂ​ൺ

●ഗ​രം​മ​സാ​ല​പ്പൊ​ടി -ഒ​ന്ന​ര ടീ​സ്​​പൂ​ൺ

●ക​സൂ​രി ​മേ​ത്തി -1 ടീ​സ്​​പൂ​ൺ

●ജീ​ര​ക​പ്പൊ​ടി -1 ടീ​സ്​​പൂ​ൺ

●നാ​ര​ങ്ങ​നീ​ര്​ -1 ടേ​ബ്ൾ സ്​​പൂ​ൺ

●ചാ​ട്ട്​​ മ​സാ​ല​പ്പൊ​ടി -3/4 ടീ​സ്​​പൂ​ൺ

●ഉ​പ്പ്​ -ആ​വ​ശ്യ​ത്തി​ന്​

4. റി​ഫൈ​ൻ​ഡ്​ എ​ണ്ണ -ഒ​ന്ന​ര ടേ​ബ്ൾ സ്​​പൂ​ൺ

5. നെ​യ്യ്​/​ഉ​രു​കി​യ ബ​ട്ട​ർ -1-2 ടേ​ബ്ൾ സ്​​പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

1. ചി​ക്ക​ൻ ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ശേ​ഷം ദ​ശ ക​ട്ടി​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ന​ന്നാ​യി വ​ര​യു​ക.

2. ര​ണ്ടാം ചേ​രു​വ​ക​ൾ ചി​ക്ക​നി​ൽ ന​ന്നാ​യി തേ​ച്ചു​പി​ടി​പ്പി​ക്കു​ക. അ​തി​നു​ശേ​ഷം 30 മി​നി​റ്റ്​ മാ​റ്റി​വെ​ക്കാം

3. മൂ​ന്നാം ചേ​രു​വ​ക​ൾ എ​ല്ലാം ചേ​ർ​ത്ത് ന​ന്നാ​യി മി​ക്​​സ്​ ചെ​യ്ത​ശേ​ഷം ചി​ക്ക​നി​ൽ ന​ന്നാ​യി തേ​ച്ചു​പി​ടി​പ്പി​ക്കു​ക. തു​ട​ർ​ന്ന് ചി​ക്ക​ൻ 12 മ​ണി​ക്കൂ​ർ ഫ്രി​ഡ്​​ജി​ൽ വെ​ക്കു​ക. 2 ടേ​ബ്ൾ സ്​​പൂ​ൺ എ​ണ്ണ/​ബ​ട്ട​ർ ചി​ക്ക​നി​ൽ ന​ന്നാ​യി പു​ര​ട്ടു​ക. ബേ​ക് ചെ​യ്യു​ന്ന​തി​ന്​ 30 മി​നി​റ്റുമു​മ്പ്​ പു​റ​ത്തെ​ടു​ത്ത്​ വെ​ക്കു​ക.

4. ഓ​വ​ൻ 450 F (220 C) ചൂ​ടാ​ക്കു​ക.

5. ബേ​ക്കി​ങ്​ ട്രേ​യി​ൽ അ​ലൂ​മി​നി​യം ഫോ​യി​ൽ വെ​ക്കു​ക. ഇ​തി​ൽ എ​ണ്ണ/​ബ​ട്ട​ർ പു​ര​ട്ടി​യ​ശേ​ഷം മു​ക​ളി​ലാ​യി ചി​ക്ക​ൻ വെ​ക്കു​ക. അ​തി​നു​ശേ​ഷം അ​ലൂ​മി​നി​യം ഫോ​യി​ൽ ലൂ​സ്​ ആ​യി മു​ക​ളി​ൽ​വെ​ച്ച്​ ഓ​വ​നി​ൽ വെ​ക്കാം.

6. 30 മി​നി​റ്റി​ന​ു​ശേ​ഷം ചി​ക്ക​ൻ പു​റ​ത്തെ​ടു​ത്ത്​ നെ​യ്യ്​/​ബ​ട്ട​ർ ബ്ര​ഷ്​ ചെ​യ്യു​ക. സൂ​ക്ഷി​ച്ച്​ ചി​ക്ക​ൻ തിരിച്ചിടുക. വീ​ണ്ടും ബ​ട്ട​ർ/​നെ​യ്യ്​ പു​ര​ട്ടി​യ​ശേ​ഷം ഏ​ക​ദേ​ശം 30 മി​നി​റ്റോ​ളം ബേ​ക്​ ചെ​യ്യു​ക. ചി​ക്ക​ൻ വെ​ന്ത​തി​നു​ശേ​ഷം തി​രി​ച്ചി​ടു​ക. ഇ​തി​നു​ മു​ക​ളി​ൽ ബ​ട്ട​ർ/​നെ​യ്യ്​ പു​ര​ട്ടി 3-5 മി​നി​റ്റ്​ ബോയി​ൽ ചെ​യ്യു​ക.

ശേ​ഷം ചി​ക്ക​ൻ പു​റ​ത്തെ​ടു​ത്ത ഉ​ട​നെ ബ​ട്ട​ർ മു​ക​ളി​ൽ ബ്ര​ഷ്​ ചെ​യ്യു​ക. അ​ഞ്ചു മി​നി​റ്റി​നു​ശേ​ഷം മു​റി​ച്ച്​ വി​ള​മ്പാം.


2. ബീ​ഫ്​ ഉ​ല​ർ​ത്തി​യ​ത്​

ചേ​രു​വ​ക​ൾ:

1. ബീ​ഫ്​ -1 കി​ലോ

2. ഇ​ഞ്ചി -1 1/2 ഇ​ഞ്ച്​ ക​ഷ​​ണം, അ​രി​ഞ്ഞ​ത്​

●വെ​ളു​ത്തു​ള്ളി- 10-12 അ​ല്ലി, അ​രി​ഞ്ഞ​ത്

●കു​രു​മു​ള​ക്​ -1 1/2-2 ടീ​സ്​​പൂ​ൺ

●പെ​രും​ജീ​ര​കം -1 1/2 ടീ​സ്​​പൂ​ൺ

●ഏ​ല​ക്ക -3

●ക​റു​വ -1/2 ഇ​ഞ്ച്​

●ത​ക്കോ​ലം -1

●ഗ്രാ​മ്പൂ -5

●മ​ഞ്ഞ​ൾ​പ്പൊ​ടി-1/2 ടീ​സ്​​പൂ​ൺ

●മു​ള​കു​​പൊ​ടി -2 ടീ​സ്​​പൂ​ൺ

●മ​ല്ലി​പ്പൊ​ടി -1 ടേ​ബ്ൾ സ്​​പൂ​ൺ

●ഉ​പ്പ്​ -പാ​ക​ത്തി​ന്​

3. വെ​ളി​ച്ചെ​ണ്ണ -1 ടേ​ബ്ൾ സ്​​പൂ​ൺ

●സ​വാ​ള -1/2 ക​പ്പ്​

●തേ​ങ്ങാ​പ്പാ​ൽ -1/4 ക​പ്പ്​

●ക​റി​വേ​പ്പി​ല -1 ത​ണ്ട്​

4. വെ​ളി​ച്ചെ​ണ്ണ -4-5 ടേ​ബ്ൾ സ്​​പൂ​ൺ

●സ​വാ​ള/​ചെറിയുള്ളി -3 ക​പ്പ്​, നീ​ള​ത്തി​ൽ അരിഞ്ഞത്​

●ക​റി​വേ​പ്പി​ല -1 ത​ണ്ട്​ ക​നം കു​റ​ച്ച​രി​ഞ്ഞ​ത്​

●തേ​ങ്ങാ​ക്കൊത്ത്​ -1/2 ക​പ്പ്​

●പെ​രും​ജീ​ര​കം ച​ത​ച്ച​ത്​ -3/4 ടീ​സ്​​പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

1. ര​ണ്ടാം ചേ​രു​വ​ക​ൾ എ​ല്ലാം​കൂ​ടി മി​ക്​​സി​യി​ൽ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. അ​ര​ച്ച മി​ശ്രി​തം ബീ​ഫി​ലേ​ക്ക്​ ന​ന്നാ​യി തേ​ച്ചു​പി​ടി​പ്പി​ക്കു​ക. 30 മി​നി​റ്റ്​ മാ​റ്റി​വെ​ച്ച​ശേ​ഷം മൂ​ന്നാം ചേ​രു​വ​ക​ൾ​കൂ​ടി ചേ​ർ​ത്ത്​ 4-5 വി​സി​ൽ വ​രെ അ​ല്ലെ​ങ്കി​ൽ ബീ​ഫ്​ വേ​വുംവ​രെ വേ​വി​ക്കു​ക.

2. ഒ​രു പാ​നി​ൽ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക്​ അ​രി​ഞ്ഞ തേ​ങ്ങാക്കൊത്ത്​ ചേ​ർ​ത്ത്​ മൂ​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക്​ സ​വാ​ള, കു​റ​ച്ച്​ ഉ​പ്പ്, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ത്ത്​ ഇ​ളം ഗോ​ൾ​ഡ​ൻ നി​റം വ​രെ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക്​ വേ​വി​ച്ച ബീ​ഫ്​ ​ചാ​റോ​ടു​കൂ​ടി ചേ​ർ​ക്കു​ക. ബീ​ഫ്​ 20-25 മി​നി​റ്റ്​ ന​ന്നാ​യി റോ​സ്​​റ്റ്​ ചെ​യ്യു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ വെ​ളി​ച്ചെ​ണ്ണ ചേ​ർ​ക്കാം. ബീ​ഫ്​ റോ​സ്​​റ്റാ​യ​തി​നു ശേ​ഷം 3/4 ടീ​സ്​​പൂ​ൺ ച​ത​ച്ച പെ​രും​ജീ​ര​ക​വും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത്​ ഒ​രു മി​നി​റ്റ്​ വ​ഴ​റ്റി തീ ​ഓ​ഫ്​ ചെ​യ്യു​ക.


3. മ​ട്ട​ൻ സ്​​റ്റ്യൂ

ചേ​രു​വ​ക​ൾ:

1. മ​ട്ട​ൻ -1 കി​ലോ, ചെ​റി​യ ക​ഷ​​ണ​ങ്ങ​ളാ​ക്കി​യ​ത്​

2. ഉ​രു​ള​ക്കി​ഴ​ങ്ങ്​ -3 എ​ണ്ണം ചെ​റു​ത്, വ​ലി​യ ച​തു​ര​ക്ക​ഷ​​ണ​ങ്ങ​ളാ​ക്കി​യ​ത്​

3. കു​രു​മു​ള​ക്​ -1/2 ടീ​സ്​​പൂ​ൺ

●ഏ​ല​ക്ക-2, ഗ്രാ​മ്പൂ -6, ക​റു​വ -1/2 ഇ​ഞ്ച്​, പെ​രും​ജീ​ര​കം -ഒ​രു നു​ള്ള്​ (എ​ല്ലാം കൂ​ടെ ചെ​റു​താ​യി ച​ത​ക്കു​ക)

4. വെ​ളി​ച്ചെ​ണ്ണ -2 ടേ​ബ്ൾ സ്​​പൂ​ൺ,

●സ​വാ​ള -1 ഇ​ട​ത്ത​രം, ച​തു​ര​ക്ക​ഷ​​ണ​ങ്ങ​ളാ​ക്കി​യ​ത്

●ഇ​ഞ്ചി -1 1/2 ടീ​സ്​​പൂ​ൺ, നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്​

●വെ​ളു​ത്തു​ള്ളി -2 ടീ​സ്​​പൂ​ൺ അ​രി​ഞ്ഞ​ത്​

●ക​റി​വേ​പ്പി​ല -1 ത​ണ്ട്​

●പ​ച്ച​മു​ള​ക്​ -6, നെടുകെ കീ​റി​യ​ത്​

5. വെ​ള്ളം/​മൂ​ന്നാം തേ​ങ്ങാ​പ്പാ​ൽ -1/2 ക​പ്പ്​

6. കു​രു​മു​ള​കു​പൊ​ടി -1/2 ടീ​സ്​​പൂ​ൺ

●ഗ​രം​മ​സാ​ല​പ്പൊ​ടി -ഒ​രു നു​ള്ള്​

●ക​ട്ടി തേ​ങ്ങാ​പ്പാ​ൽ -1/2 ക​പ്പ്

7. നെ​യ്യ്/​വെ​ളി​ച്ചെ​ണ്ണ -2 ടീ​സ്​​പൂ​ൺ

ചെ​റി​യു​ള്ളി -1 ടേ​ബ്ൾ സ്​​പൂ​ൺ, അ​രി​ഞ്ഞ​ത്

ക​ശു​വ​ണ്ടി -2 ടേ​ബ്ൾ സ്​​പൂ​ൺ

ക​റി​വേ​പ്പി​ല -1 ത​ണ്ട്

ത​യാ​റാ​ക്കു​ന്ന വി​ധം:

1. കു​ക്ക​റി​ൽ 1-2 ടേ​ബ്ൾ സ്​​പൂ​ൺ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക്​ ചെ​റു​താ​യി ച​ത​ച്ച മ​സാ​ല ചേ​ർ​ത്ത്​ കു​റ​ഞ്ഞ സെ​ക്ക​ൻ​ഡ്​​ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക്​ നാ​ലാം ചേ​രു​വ​ക​ൾ -സ​വാ​ള, ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി, ക​റി​വേ​പ്പി​ല, പ​ച്ച​മു​ള​ക്​ എ​ന്നി​വ ചേ​ർ​ത്ത്​ വ​ഴ​റ്റു​ക. സ​വാ​ള പി​ങ്ക്​ നി​റ​മാ​കു​േ​മ്പാ​ൾ മ​ട്ട​ൻ ക​ഷ​​ണ​ങ്ങ​ൾ, ഉ​രു​ള​ക്കി​ഴ​ങ്ങ്​ വ​ലി​യ ക​ഷ​​ണ​ങ്ങ​ളാ​ക്കി​യ​ത്, അ​ര ക​പ്പ്​ വെ​ള്ളം/​മൂ​ന്നാം തേ​ങ്ങാ​പ്പാ​ൽ, ഉ​പ്പ്​ എ​ന്നി​വ ചേ​ർ​ത്ത്​ 4-5 വി​സി​ൽ വ​രെ വേ​വി​ക്കു​ക.

2. മ​ട്ട​ൻ വെ​ന്ത്​ സോ​ഫ്​​റ്റാ​യ​ശേ​ഷം ഗ്രേ​വി വീ​ണ്ടും ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക്​ കു​രു​മു​ള​കു​പൊ​ടി, ഗ​രം​മ​സാ​ല​പ്പൊ​ടി, ക​ട്ടി തേ​ങ്ങാ​പ്പാ​ൽ, കു​റ​ച്ച്​ ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ത്ത്​ ഒ​രു മി​നി​റ്റ്​ ചെ​റി​യ തീ​യി​ൽ വേ​വി​ച്ച്​ തീ ​ഓ​ഫ്​ ചെ​യ്യു​ക.

3. ചെ​റി​യ പാ​നി​ൽ ര​ണ്ടു ടീ​സ്​​പൂ​ൺ നെ​യ്യ്​ ചൂ​ടാ​ക്കി ചെറിയുള്ളി അ​രി​ഞ്ഞ​ത്​ ചേ​ർ​ക്കു​ക. ഇ​തി​ലേ​ക്ക്​ ക​ശു​വ​ണ്ടി, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ത്ത്​ വ​ഴ​റ്റു​ക. ചെറിയുള്ളി ഗോ​ൾ​ഡ​ൻ നി​റം ആ​കു​േ​മ്പാ​ൾ സ്​​റ്റൂ​വി​നു​ മു​ക​ളി​ൽ ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക. 20 മി​നി​റ്റി​നു​ശേ​ഷം അ​പ്പം/​ബ്ര​ഡി​െ​ൻ​റ കൂ​ടെ വി​ള​മ്പാം.


4. താ​റാ​വ്​ റോ​സ്​​റ്റ്​

ചേ​രു​വ​ക​ൾ:

1. താ​റാ​വി​റ​ച്ചി -1 കി​ലോ, ചെ​റി​യ ക​ഷ​​ണ​ങ്ങ​ളാ​ക്കി​യ​ത്​

2. വെ​ളി​ച്ചെ​ണ്ണ -3-4 ടേ​ബ്ൾ സ്​​പൂ​ൺ

3. ക​ടു​ക്​ -1/2 ടീ​സ്​​പൂ​ൺ

●വ​റ്റ​ൽ​മു​ള​ക്​ -1-2, നെടുകെ മു​റി​ച്ച​ത്​

4. ഏ​ല​​​ക്ക -1

●ഗ്രാ​മ്പൂ -4

●ക​റു​വ -1 ഇ​ഞ്ച്​

●വ​ഴ​ന​യി​ല -1

●ച​ത​ച്ച കു​രു​മു​ള​ക്​ -1/2 ടീ​സ്​​പൂ​ൺ

5. സ​വാ​ള -2 ഇ​ട​ത്ത​രം, നീ​ള​ത്തി​ൽ ക​ട്ടികു​റ​ച്ച്​ അ​രി​ഞ്ഞ​ത്​

●ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​ -2 ടേ​ബ്ൾ സ്​​പൂ​ൺ

●പ​ച്ച​മു​ള​ക്​ -3-4 നെ​ടു​കെ കീ​റി​യ​ത്

●ക​റി​വേ​പ്പി​ല -1 ത​ണ്ട്​

6. മ​ഞ്ഞ​ൾ​പ്പൊ​ടി -1/2 ടീ​സ്​​പൂ​ൺ

●ക​ശ്​​മീ​രി മു​ള​കു​​പൊ​ടി -1-1 1/2 ടേ​ബ്ൾ സ്​​പൂ​ൺ

●മ​ല്ലി​പ്പൊ​ടി -1 1/2 ടേ​ബ്ൾ സ്​​പൂ​ൺ

●ഗ​രം​മ​സാ​ല​പ്പൊ​ടി -2-3 ടേ​ബ്ൾ സ്​​പൂ​ൺ

7. ത​ക്കാ​ളി -2 ചെ​റു​ത്, നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്​

●ക​റി​വേ​പ്പി​ല -1 ത​ണ്ട്​

●വി​നാ​ഗി​രി -3/4 ടീ​സ്​​പൂ​ൺ

●ചൂ​ടു​വെ​ള്ളം -അ​ര ക​പ്പ്​

8. ഉ​പ്പ്​ -പാ​ക​ത്തി​ന്​

9. ഇ​ട​ത്ത​രം തേ​ങ്ങാ​പ്പാ​ൽ -3/4 ക​പ്പ്​

ത​യാ​റാ​ക്കു​ന്ന വി​ധം:

1. ചു​വ​ട്​ ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച്​ ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക്​ ക​ടു​ക്​ താ​ളി​ച്ച​ശേ​ഷം, വ​റ്റ​ൽ​മു​ള​കും തേ​ങ്ങാക്കൊ​ത്തും ചേ​ർ​ത്ത്​ തേ​ങ്ങാ​ക്കൊ​ത്ത്​ ഗോ​ൾ​ഡ​ൻ നി​റ​മാ​കുന്നതു​വ​രെ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക്​ നാ​ലാം ചേ​രു​വ​ക​ൾ ചേ​ർ​ത്ത്​ 3-4 സെ​ക്ക​ൻ​ഡ്​​ വ​ഴ​റ്റു​ക.

2. ശേ​ഷം അ​രി​ഞ്ഞ സ​വാ​ള, ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ത്ത്​ വീ​ണ്ടും വ​ഴ​റ്റു​ക. സ​വാ​ള ഇ​ളം ഗോ​ൾ​ഡ​ൻ നി​റ​മാ​കു​േ​മ്പാ​ൾ തീ ​കു​റ​ച്ച്​ ആ​റാം ചേ​രു​വ​ക​ൾ ചേ​ർ​ത്ത്​ 1-2 മി​നി​റ്റ്​ പ​ച്ച​മ​ണം മാ​റും​വ​രെ വ​ഴ​റ്റു​ക.

3. ഇ​തി​ലേ​ക്ക്​ ഏ​ഴാം ചേ​രു​വ​ക​ളും ക​ഴു​കി​വെ​ച്ച താ​റാ​വു​ക​ഷ​​ണ​ങ്ങ​ളും ഉ​പ്പും ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി​യ​ശേ​ഷം അ​ട​ച്ചു​വെ​ച്ച്​ പ​കു​തി വേ​വും​വ​രെ ഏ​ക​ദേ​ശം 20 മി​നി​റ്റ്​ വേ​വി​ക്കു​ക. ഇ​ട​ക്ക്​ ഇ​ള​ക്കി​ക്കൊ​ടു​ക്ക​ണം. ഇ​നി തു​റ​ന്നു​വെ​ച്ച്​ ഗ്രേ​വി ക​ട്ടി​യാ​കും​വ​രെ വേ​വി​ക്കു​ക.

4. തു​ട​ർ​ന്ന് അ​തി​ലേ​ക്ക് മു​ക്കാ​ൽ ക​പ്പ്​ തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്ത്​ ചെ​റി​യ തീ​യി​ൽ 15-20 മി​നി​റ്റ്​ വേ​വി​ക്കു​ക. താ​റാ​വ്​ വെ​ന്ത്​ എ​ണ്ണ തെ​ളി​യു​േ​മ്പാ​ൾ തീ ​ഓ​ഫ്​ ചെ​യ്യു​ക.


5. ഫ്ലാൻ

ചേ​രു​വ​ക​ൾ:

1. പ​ഞ്ച​സാ​ര -1 ക​പ്പ്​

2. വെ​ള്ളം -1 1/4 ക​പ്പ്

3. മി​ൽ​ക്ക്​ മെ​യ്​​ഡ്​ -1 കാ​ൻ

4. പാ​ൽ -1 ക​പ്പ്​

5. മു​ട്ട -3 എ​ണ്ണം

6. വാ​നി​ല എ​സ​ൻ​സ്​ -1 ടീ​സ്​​പൂ​ൺ

7. ഉ​പ്പ്​ -ഒ​രു നു​ള്ള്​

ത​യാ​റാ​ക്കു​ന്ന വി​ധം:

1. ഓ​വ​ൻ 350 F ചൂ​ടാ​ക്കു​ക.

2. പ​ഞ്ച​സാ​ര​യും കാ​ൽ ക​പ്പ്​ വെ​ള്ള​വും ഒ​രു സോ​സ്​ പാ​നി​ൽ മി​ക്​​സ്​ ചെ​യ്യു​ക. ഇ​ത്​ തി​ള​പ്പി​ച്ച​ശേ​ഷം തീ ​കു​റ​ച്ച്​ ഗോ​ൾ​ഡ​ൻ നി​റം വ​രെ കു​ക്ക്​ ചെ​യ്യു​ക. തു​ട​ർ​ന്ന് ഇ​ത് ഒ​രു ബേ​ക്കി​ങ്​ ട്രേ​യി​ലേ​ക്ക്​ ഒ​ഴി​ച്ച്​ ചു​റ്റി​ച്ച്​ എ​ടു​ത്ത്​ മാ​റ്റി​വെ​ക്കു​ക.

3. മി​ക്​​സി​യി​ൽ മി​ൽ​ക്ക്​ മെ​യ്ഡ്, പാ​ൽ, മു​ട്ട, വാ​നി​ല എ​സ​ൻ​സ്, ഒ​രു നു​ള്ള്​ ഉ​പ്പ്​ എ​ന്നി​വ ചേ​ർ​ത്ത്​ 30 സെ​ക്ക​ൻ​ഡ്​​ ബ്ലെ​ൻ​ഡ്​ ചെ​യ്യു​ക. ഇ​ത്​ ബേ​ക്കി​ങ്​ ട്രേ​യി​ലു​ള്ള കാ​ര​മ​ലൈ​സ്​ ചെ​യ്​​ത പ​ഞ്ച​സാ​ര​യു​ടെ മു​ക​ളി​ലേ​ക്ക്​ ഒ​ഴി​ക്കു​ക.

4. വ​ലി​യ ഒ​രു ബേ​ക്കി​ങ്​ ട്രേ​യി​ലേ​ക്ക്​ 1-1 1/2 ഇ​ഞ്ച്​ എ​ത്തു​ന്ന വി​ധം ചൂ​ടു​വെ​ള്ളം ഒ​ഴി​ക്കു​ക. ഇ​തി​ലേ​ക്ക്​ ത​യാ​റാ​ക്കി​വെ​ച്ചി​രി​ക്കു​ന്ന ഫ്ലാ​നി​െ​ൻ​റ മി​ക്​​സ്​ ഇ​റ​ക്കി​വെ​ക്കു​ക.

5. ഇ​ത്​ 180 ഡി​ഗ്രി C (350F)ൽ 30-32 ​മി​നി​റ്റ്​ ബേ​ക്ക്​ ചെ​യ്യു​ക.

6. ത​ണു​ത്ത​തി​നു​ശേ​ഷം ഫ്ലാ​നി​ന് ചു​റ്റും ഒ​രു ക​ത്തി​കൊ​ണ്ട്​ ലൂ​സ്​ ആ​ക്കി​യെ​ടു​ത്ത്​ ഒ​രു പ്ലേ​റ്റ്​ മു​ക​ളി​ൽ വെ​ച്ച്​ ശ്ര​ദ്ധി​ച്ച്​ മ​റി​ച്ചെ​ടു​ക്കാം.

Show Full Article
TAGS:christmas dishes xmas dishes festive dish 
News Summary - christmas special dishes for xmas dishes
Next Story