ബിരിയാണി ഫെസ്റ്റ് ഇന്ന് സുഹാറിൽ
text_fieldsസുഹാർ: ഒമാനിലെ പ്രമുഖ ധനവിനിമിയ സ്ഥാപനമായ വാസല്‍ എക്സ്ചേഞ്ച് സുഹാർ എള്ളുണ്ട ടീമുമായി സഹകരിച്ച് വെള്ളിയാഴ്ച ബിരിയാണി ഫെസ്റ്റ് നടത്തും. വൈകീട്ട് സുഹാര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ രണ്ടാം നിലയിലെ ഹാളിലായിരിക്കും പരിപാടി.
റമദാന് മാസത്തിനു മുന്നോടിയായി സുഹാറിലെയും പരിസര പ്രദേശങ്ങളിലെയും പാചകപ്രിയര്ക്കും പുതിയ രുചിക്കൂട്ടുകള്‍ തേടുന്നവര്‍ക്കും ബിരിയാണികളുടെ രുചിവൈവിധ്യങ്ങളെ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അപേക്ഷകരില്‍നിന്ന് തിരഞ്ഞെടുത്ത 15 മത്സരാര്‍ഥികളാണ് ഫെസ്റ്റിൽ മാറ്റുരക്കുന്നത്. ബുറൈമിയിലെ ഫുഡ് േവ്ലാഗര്‍ ആയ ഷാമില മുഖ്യാതിഥിയാകും.
മാജിക്ക് മാസ്റ്റര്‍ നയിക്കുന്ന മാജിക്ക് ഷോ, സുഹാറിലെ ഗായകര്‍ ഒരുക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് പ്രൈസും പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.

