Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightഅ​ഷ്ട​മി​രോ​ഹി​ണി...

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്ക് ഇ​ക്കു​റി​യും ‘ആ​റ​ൻ​മു​ള’ പ​ച്ച​ക്ക​റി​ക​ൾ

text_fields
bookmark_border
അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്ക് ഇ​ക്കു​റി​യും ‘ആ​റ​ൻ​മു​ള’ പ​ച്ച​ക്ക​റി​ക​ൾ
cancel

ആ​റ​ന്മു​ള: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​റ​ന്മു​ള അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്കു​ള്ള പ​ച്ച​ക്ക​റി ഇ​ക്കു​റി​യും ആ​റ​ൻ​മു​ള​യു​ടെ മ​ണ്ണി​ൽ ത​ന്നെ വി​ള​യും. ആ​റ​ന്മു​ള വി​ക​സ​ന സ​മി​തി, പ​ള്ളി​യോ​ട സേ​വാ​സം​ഘം, വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ കൃ​ഷി ഭ​വ​നു​ക​ൾ, ക​ര്‍ഷ​ക​ർ എ​ന്നി​വ​രു​ടെ മു​ൻ​കൈ​യി​ലാ​ണ്​ കൃ​ഷി. ഈ ​വ​ര്‍ഷം ആ​റ​ന്മു​ള, മ​ല്ല​പ്പു​ഴ​ശ്ശേ​രി, തോ​ട്ട​പ്പു​ഴ​ശ്ശേ​രി, മെ​ഴു​വേ​ലി, ചെ​റു​കോ​ല്‍, അ​യി​രൂ​ര്‍, നാ​ര​ങ്ങാ​നം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ പ​ച്ച​ക്ക​റി​ക​ള്‍ ഉ​ൽ​പാ​ദി​പ്പി​ക്കാ​ണ് ശ്ര​മം. ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു​മു​ള്ള വി​ഷ​മ​യ പ​ച്ച​ക്ക​റി​ക​ള്‍ ഒ​ഴി​വാ​ക്കി അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യു​ള്‍പ്പെ​ടെ​യു​ള്ള എ​ല്ലാ വ​ള്ള​സ​ദ്യ​ക​ള്‍ക്കും ത​ദ്ദേ​ശീ​യ​മാ​യി പ​ച്ച​ക്ക​റി​ക​ള്‍ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ് വി​ക​സ​ന സ​മി​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. തോ​ട്ട​പ്പു​ഴ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​എ​സ്. ബി​നോ​യ്, അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​മ്പി​ളി പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ ക​ര്‍ഷ​ക​ര്‍ക്ക് പ​ച്ച​ക്ക​റി​ത്തൈ​ക​ള്‍ ന​ല്‍കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി​യോ​ട സേ​വാ​സം​ഘം സെ​ക്ര​ട്ട​റി പാ​ർ​ഥ​സാ​ര​ഥി ആ​ര്‍. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് സു​രേ​ഷ് വെ​ണ്‍പാ​ല, അ​ഷ്ട​മി​രോ​ഹി​ണി ഫു​ഡ് ക​മ്മി​റ്റി ക​ണ്‍വീ​ന​റും പ​ള്ളി​യോ​ട സേ​വാ​സം​ഘം എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ കെ.​ജി.​എ​സ് ക​ര്‍ത്ത, ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത്​ അം​ഗം പ്ര​സാ​ദ് വേ​രു​ങ്ക​ല്‍, വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍ മാ​വു​നി​ല്‍ക്കു​ന്ന​തി​ല്‍, തോ​ട്ട​പ്പു​ഴ​ശേ​രി കൃ​ഷി ഓ​ഫി​സ​ര്‍ ധ​ന്യ മ​നീ​ഷ്, നാ​ര​ങ്ങാ​നം കൃ​ഷി​ഭ​വ​ന്‍ ഓ​ഫി​സ​ര്‍, ആ​റ​ന്മു​ള കൃ​ഷി​ഭ​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​തീ​ഷ് കു​മാ​ര്‍, സ​ജീ​വ് കു​മാ​ര്‍, മ​ല്ല​പ്പു​ഴ​ശ്ശേ​രി കൃ​ഷി ഭ​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷി​ഹാ​ബു​ദ്ദീ​ന്‍, അ​ജി, ചെ​റു​കോ​ല്‍ കാ​ര്‍ഷി​ക വി​ക​സ​ന സ​മി​തി അം​ഗം റ​ഹീം​കു​ട്ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vegetablesAranmula VallasadyaAshtamirohini
News Summary - Aranmula' vegetables for Ashtamirohini Vallasadya again
Next Story