Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈവിധ്യങ്ങളുടെ ഫുഡ് ഫെസ്റ്റിവൽ

text_fields
bookmark_border
അജ്മാനിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ
cancel
camera_alt

അജ്മാനിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽനിന്ന്

സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അജ്മാൻ സാമ്പത്തിക വികസന വകുപ്പും ടൂറിസം വികസന വകുപ്പും ചേർന്ന്​ സംഘടിപ്പിക്കുന്ന അജ്മാൻ ഫുഡ് ഫെസ്റ്റിവലിന്​ ആവേശ പ്രതികരണം. അജ്മാൻ മറീനയിൽ വ്യാഴാഴ്ച്ച തുടങ്ങിയ ഫെസ്റ്റ്​ ഞായറാഴ്ച സമാപിക്കും. ദിവസവും വൈകിട്ട് അഞ്ച്​ മുതൽ രാത്രി 10 വരെയാണ് പ്രദര്‍ശന സമയം.

പ്രശസ്ത റെസ്റ്റോറന്‍റുകളിൽ നിന്നും കഫേകളിൽ നിന്നുമുള്ള 38 പ്രദർശകർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. വിത്യസ്ത രുചിഭേതങ്ങളോടെയുള്ള ഭക്ഷണങ്ങള്‍ ഇവിടെയുള്ള സംരംഭകര്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നുണ്ട്‌. ആഘോഷം നിറഞ്ഞ അന്തരീക്ഷത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കും മുതിർന്നവർക്കും കുട്ടികൾക്കും അനുയോജ്യമായ നിരവധി വിനോദ പരിപാടികൾ, തത്സമയ പാചക പ്രദർശനങ്ങൾ, മത്സരങ്ങൾ, ശിൽപശാലകൾ എന്നിവ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് അരങ്ങേറുന്നുണ്ട്.

ദേശീയ പദ്ധതികൾ, ഭക്ഷ്യ മേഖലയിലെ നിക്ഷേപകർ, ചെറുകിട ഇടത്തരം പദ്ധതികളുടെ ഉടമകൾ എന്നിവരെ പിന്തുണയ്ക്കുന്നതിനാണ് അജ്മാൻ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് സാമ്പത്തിക വികസന വകുപ്പിലെ ബിസിനസ് ഡെവലപ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ നുഐമി പറഞ്ഞു. പ്രദര്‍ശനത്തോനനുബന്ധിച്ച് നിരവധി കലാ പരിപാടികളും അരങ്ങേറുന്നുണ്ട്.

കുട്ടികളും കുടുംബങ്ങളുമടക്കം നിരവധിപേരാണ് അജ്മാന്‍ ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാനായി എത്തുന്നത്. അജ്മാനില്‍ ആദ്യമായി ഒരുക്കുന്ന ഫുഡ്‌ ഫെസ്റ്റിവലില്‍ മലയാളികടക്കമുള്ളവരുടെ നിരവധി സ്ഥാപനങ്ങള്‍ ഭാഗവാക്കാകുന്നുണ്ട്. പ്രവേശനം സൗജന്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ajman Food Festival
Next Story