Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറയും; വരാനിരിക്കുന്ന ആഘോഷങ്ങൾ മുൻനിർത്തിയാണ് കേന്ദ്രസർക്കാർ തീരുമാനം

text_fields
bookmark_border
രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറയും; വരാനിരിക്കുന്ന ആഘോഷങ്ങൾ മുൻനിർത്തിയാണ് കേന്ദ്രസർക്കാർ തീരുമാനം
cancel

ന്യൂഡൽഹി: ആഘോഷവേളകൾക്ക് മുന്നോടിയായി രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിൽ എണ്ണവില വർദ്ധിക്കുന്നത് തടയാനും ഉപഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കാനുമായി ക്രൂഡ് ഭക്ഷ്യഎണ്ണകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറച്ചതായി ഉപഭോക്തൃ കാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതിനായി ധനകാര്യമന്ത്രാലയം ആവശ്യമായ വിജ്ഞാപന ഭേദഗതികളും പുറപ്പെടുവിച്ചിട്ടുണ്ട്.

ആഗോള വിപണിയിൽ ഭക്ഷ്യഎണ്ണകളുടെ വിലയിലുണ്ടായ പെട്ടെന്നുള്ള കുതിച്ചുചാട്ടവും അതിനെത്തുടർന്നുണ്ടാകുന്ന പണപ്പെരുപ്പ ഭീഷണിയുമാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണം. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം പാം ഓയിൽ, സോയാബീൻ എണ്ണ എന്നിവയുടെ വില രാജ്യാന്തര തലത്തിൽ വീണ്ടും ഉയർന്നിരിക്കുകയാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുണ്ടായ എൽ നിനോ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉൽപ്പാദനത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും വിപണിയിലെ ഉയർന്ന ഡിമാൻഡുമാണ് ഇതിന് വഴിവെച്ചത്.

എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രാജ്യത്തെ എണ്ണക്കുരു കർഷകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള വിലകുറഞ്ഞ എണ്ണയുടെ വൻതോതിലുള്ള വരവ് തങ്ങളുടെ ഉപജീവനമാർഗ്ഗത്തെ തകർക്കുമെന്ന് അവർ ഭയപ്പെടുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സോയാബീൻ ഉൽപ്പാദകരായ അമേരിക്കയുമായി കേന്ദ്ര സർക്കാർ ഉടൻ ഒപ്പുവെക്കാനിരിക്കുന്ന വ്യാപാര കരാറിന്റെ മുന്നോടിയായാണോ ഈ തീരുവ വെട്ടിക്കുറയ്ക്കൽ എന്നും കർഷക സംഘടനകൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Edible oil prices in the country will decrease
Next Story