Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightDrinkschevron_rightമാമ്പഴക്കാലമല്ലേ ഒരു...

മാമ്പഴക്കാലമല്ലേ ഒരു മാംഗോ ലസ്സി ആവാം

text_fields
bookmark_border
Mango Lassi
cancel
Listen to this Article

ചൂടുകാലവും മാമ്പഴ കാലവും ഒരുമിച്ച് വരുമ്പോൾ ശരീരത്തിന് കുളിർമ നൽകാൻ നല്ല തണുത്ത ക്രീമി പരുവത്തിലുള്ള മാംഗോ ലസ്സി ഉണ്ടാക്കാം. വീട്ടിൽ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഈ പാനീയം കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിന് നല്ലതാണ്​.

ആവശ്യമായ ചേരുവകൾ

  • പഴുത്ത മാങ്ങ - 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
  • പുളി കുറഞ്ഞ കട്ടത്തൈര് - 1 കപ്പ്
  • പഞ്ചസാര - 4 ടേബിൾ സ്പൂൺ
  • തണുത്ത പാൽ അല്ലെങ്കിൽ വെള്ളം - 1/4 കപ്പ്
  • വാനില എസ്സെൻസ് - 1/4 ടീസ്പൂൺ
  • ഐസ് ക്യൂബ്സ് - 5 ക്യൂബ്സ്

തയാറാക്കുന്ന വിധം:

കഷ്ണങ്ങളാക്കിയ മാങ്ങ മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. നാരുകൾ ഒഴിവാക്കുന്നതിനായി ഇവ അരിച്ചെടുക്കണം. ഇതിലേക്ക് കട്ടത്തൈര്, പഞ്ചസാര, വാനില എസ്സെൻസ്, പാൽ എന്നിവ ചേർക്കുക.

ശേഷം മിക്സിയിൽ നന്നായി അടിച്ചെടുത്ത് പതപ്പിക്കുക. ശേഷം ഐസ് ക്യൂബ്സ് ഇട്ട് ഒന്നുകൂടി അടിച്ചെടുക്കുക. വിളമ്പുമ്പോൾ ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് അലങ്കരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinksmangolassiLatest News
News Summary - Mango Lassi Recipe and Prepare Mango Lassi
Next Story