Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightDrinkschevron_rightകോഴിക്കോടി​​െൻറ...

കോഴിക്കോടി​​െൻറ സ്വന്തം മിൽക്​ സർബത്ത്​ ഇനി ഇവിടെയില്ല, മറ്റൊരിടത്ത്​ കാണാമെന്ന്​

text_fields
bookmark_border
കോഴിക്കോടി​​െൻറ സ്വന്തം മിൽക്​ സർബത്ത്​ ഇനി ഇവിടെയില്ല, മറ്റൊരിടത്ത്​ കാണാമെന്ന്​
cancel

കോഴിക്കോട്: ഇത്രയേറെപ്പോർ സ്​നേഹിച്ച ദാഹജല കട മറ്റൊന്ന്​ കോഴിക്കോടുണ്ടാവില്ല. അത്രമേൽ രുചിപെരുമയിൽ ഇടം പിടിച്ച ഭാസ്‌കരേട്ട​െൻറ മിൽക്ക് സർബത്ത് കട ഓർമ്മയാവുകയാണ്​. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കട ഇന്നൊഴിയും.

എന്നാൽ, പുതിയ സർബത്ത്​ ഉടൻ ആരംഭിക്കുമെന്ന്​ ഭാസ്​കരേട്ട​െൻറ മകൻ മുരളി അറിയിച്ചിരിക്കുകയാണ്​. ഭാസ്​ക​രനും ക​ുമാരനും തുടങ്ങിയ എം.എസ്​. മിൽക്​ സർബത്ത്​ ഇതുവഴി കടന്നുപോ​യവരുടെ മുഴുവൻ ഇഷ്​ടപാനീയമാക്കിയത്​ രുചിക്കൂട്ടി​െൻറ സവിശേഷത തന്നെ. സാൾട്ട്​ ആൻഡ്​ പെപ്പർ ഉൾപ്പെടെയുള്ള സിനിമകളിൽ ഇൗ കട ഇടം നേടിയിട്ടുണ്ട്​.

സി.എച്ച് ​​െഫ്ല ഓവറിലെ ഐ.വി ശശിയുടെ `വാർത്ത' എന്ന സിനിമയുടെ ചുമരെഴുത്തിന് താഴെയായിരുന്നു കടയുണ്ടായിരുന്നത്. ഒരിക്കൽ രുചിഅറിഞ്ഞവർ വീണ്ടും വീണ്ടും എത്തുന്ന രുചിക്കൂട്ടിനു 60 വർഷത്തിലേറെ പ്രായമുണ്ട്​.

കട മറ്റൊരിടത്ത് തുടങ്ങണമെന്ന ആഗ്രഹവുമായാണ് ഇന്നിവർ പൂട്ടിടുന്നത്. സർബത്ത് കട എവിടെ തുടങ്ങിയാലും അവിടെ പോയി കുടിക്കുമെന്നാണ് സ്ഥിരമായി ഇവിടെയുത്തുന്നവരും പറയുന്നത്​. ഇതേകുറിച്ച്​ ഭാസ്​കര​െൻറ മകൻ മുരളി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിങ്ങനെ:-അച്ഛ​െൻറ 14ാമത്തെ വയസിൽ തുടങ്ങിയതാണ്​ സർബത്ത്​ കട.

ആദ്യം മൂന്നാംഗേറ്റിനടുത്തായിരുന്നു. അവിടെ റോഡ്​ വീതികൂട്ടിയപ്പോൾ ഞങ്ങൾ ഇപ്പോഴുള്ള സ്​ഥാപനത്തിൽ 1962 ഞങ്ങളെ ഏൽപിച്ചു. പിറകിലുള്ള ബിൽഡിംങ്​ ഒാണറ​ുമായി കേസിലായിരുന്നു. ഒഴിയാൻ വിധിയായിട്ടുണ്ട്​. വിധിപ്രകാരം 14ന്​ രാവിലെ 11ന്​ മണിക്ക്​ ഒഴിഞ്ഞുകൊടുക്കാൻ ഉത്തരവായിരിക്കുന്നു. പുതിയ സർബത്ത്​ കട ഉടനെ ആരംഭിക്കുന്നതാണ്​''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milk sarbath calicut
News Summary - Kozhikode's own milk sarbath
Next Story