Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലിൽ നിന്ന് 43 ഇനം ഉൽപന്നങ്ങളുമായി വിദ്യാർഥികൾ
text_fieldsbookmark_border
representational image
കൊട്ടാരക്കര: പാലുപയോഗിച്ച് 43 ഇനം ഉൽപന്നങ്ങൾ നിർമിച്ച് വൊക്കേഷണൽ എക്സ്പോയിൽ മൈലോട് ടി.ഇ.എം.വി എച്ച്.എസ്.എസിലെ വിദ്യാർഥികൾ.
ഷാർജ, ബദാം മിൽക്ക് ഷേക്ക്, ലസ്സി, പാൽ സർബത്ത്, വേ ഡ്രിങ്ക്, ബർഫി, ൈഫ്രഡ് മിൽക്ക്, ഗുലാബ് ജാമുൻ, റബ്ഡി തുടങ്ങി വ്യത്യസ്തങ്ങളായ ഇനങ്ങളാണ് വി.എച്ച്.എസ്.ഇ െഡയറി ഫാർമർ എന്‍റർപ്രണർ രണ്ടാം വർഷ വിദ്യാർഥികളായ അഭിലാഷ്, നെബീൻ, ഗണേശ്, അമൃത് നാഥ് എന്നിവർ അവതരിപ്പിച്ചത്.
അധ്യാപകരായ ഡോ. അഖിലയും സജിനയും പ്രോത്സാഹനവുമായി ഇവർക്കൊപ്പമുണ്ട്. ചെലവ് കുറഞ്ഞ രീതിയിലൂടെയാണ് ഉൽപന്നങ്ങൾ തയറാക്കിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. പാൽ ചൂടാക്കി ജലാംശം കുറച്ചാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. രണ്ടാഴ്ചവരെ ഇത് കേടുകൂടാതെ ഉപയോഗിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

