മീഡിയവൺ സ്റ്റാർ ഷെഫ് മത്സരം 26ന് ദുബൈയിൽ
text_fieldsദുബൈ: പാചക മേഖലയിൽ നൈപുണ്യം പുറത്തെടുക്കാനും ഏറ്റവും മികച്ച സമ്മാനങ്ങൾ നേടാനും അവസരം. മീഡിയവൺ ചാനൽ ഒരുക്കുന്ന റിനം ഹോൾഡിങ് സ്റ്റാർ ഷെഫ് മത്സരം 26ന് ദുബൈയിൽ നടക്കും.
പാചകത്തിലെ വൈദഗ്ധ്യം തെളിയിക്കുന്ന മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ അയക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്ന 25 പേർക്കാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കാൻ അവസരം. യു.എ.ഇയിൽ താമസക്കാരായ, പാചകമേഖലയിൽ താൽപര്യമുള്ള ആർക്കും 00971526139974 എന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് വിഡിയോ അയച്ച് മത്സരത്തിൽ ഭാഗഭാക്കാകാം.
പാചക വിഡിയോ അയക്കേണ്ട അവസാന ദിവസം ഫെബ്രുവരി 23 ആണ്. പ്രമുഖ പാചകവിദഗ്ധനും സമൂഹ മാധ്യമങ്ങളിൽ തരംഗവുമായ ഷെഫ് പിള്ളയാണ് മത്സരത്തിന് മേൽനോട്ടം വഹിക്കുക. മത്സരത്തിന്റെ ഭാഗമായി ദുബൈ സൂഖ് അൽ മർഫയിൽ ഫെബ്രുവരി 26ന് നടക്കുന്ന ഷെഫ് തിയറ്ററിൽ ഷെഫ് പിള്ളയുമായി സംവദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.
‘ഭക്ഷ്യവിപണന രംഗത്ത് എങ്ങനെ സംരംഭകരാകാം’ എന്ന വിഷയത്തെ അധികരിച്ചാകും സംവാദം. ഇതോടൊപ്പമുള്ള ക്യു. ആർ കോഡ് സ്കാൻ ചെയ്താണ് സംവാദത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ടത്.

