Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

100ലധികം ഫ്ലേവറുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ഐസ്ക്രീം ഔട്ട്‌ലെറ്റ്; കൗതുകമായി ബാസ്കിൻ-റോബിൻസ്!

text_fields
bookmark_border
100ലധികം ഫ്ലേവറുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ഐസ്ക്രീം ഔട്ട്‌ലെറ്റ്; കൗതുകമായി ബാസ്കിൻ-റോബിൻസ്!
cancel

ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ഒരു മോശം ദിവസത്തിന് ശേഷം മനസ്സിന് സന്തോഷം നൽകാനോ അല്ലെങ്കിൽ ചെറിയൊരു വിജയം ആഘോഷിക്കാനോ ഐസ്ക്രീമിനേക്കാൾ മികച്ച മറ്റൊരു മധുരമില്ല. എന്നാൽ വെറും 31 മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത്ര ഐസ്ക്രീം കഴിക്കാൻ അവസരം തരുന്ന ഒരു ഇടം ഉണ്ടെങ്കിലോ? അതും ലോകത്തിലെ ഏറ്റവും വലിയ ബാസ്കിൻ-റോബിൻസ് ഔട്ട്ലെറ്റിൽ! ഈ കൗതുകകരമായ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അമേരിക്കൻ കണ്ടന്റ് ക്രിയേറ്ററായ ലോറൻസ് കിം സൗത്ത് കൊറിയയിലെ സോളിലുള്ള ലോകത്തിലെ ഏറ്റവും വലിയ ബാസ്കിൻ-റോബിൻസ് സ്റ്റോറിൽ നിന്നുള്ള ഒരു വിഡിയോ പങ്കുവെച്ചിട്ടുണ്ട്. നൂറിലധികം വ്യത്യസ്ത ഐസ്ക്രീം ഫ്ലേവറുകളാണ് ഈ വലിയ സ്റ്റോറിന്റെ പ്രധാന ആകർഷണം. വെറും 31 ഫ്ലേവറുകൾ മാത്രം ഉള്ള യു.എസ് ഔട്ട്ലെറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ സോയിലെ ഈ വലിയ സ്റ്റോറിലെ വൈവിധ്യം തന്നെ ഏറെ അത്ഭുതപ്പെടുത്തുന്നതാണെന്ന് ലോറൻസ് പറയുന്നു.

ഈ ഔട്ട്ലെറ്റിലെ ഏറ്റവും വലിയ പ്രത്യേകത വെറും 6,900 വോൺ (ഏകദേശം 486 രൂപ) നിരക്കിൽ 31 മിനിറ്റ് നേരം അൺലിമിറ്റഡായി ഐസ്ക്രീം കഴിക്കാൻ സാധിക്കുന്ന പ്രത്യേക ബഫെയാണ്. ഒരു പരിമിതകാല ഓഫർ കൂടിയാണിത്. ചോക്ലേറ്റ്, വെനില തുടങ്ങിയ ക്ലാസിക് ഫ്ലേവറുകൾക്കൊപ്പം സ്ട്രോബെറി, ബ്ലൂബെറി, ചീസ്കേക്ക് എന്നിവ ചേർന്ന 'ട്വിൻബെറി ചീസ്കേക്ക്' പോലുള്ള വ്യത്യസ്തമായ രുചികളും ഇവിടെ ആസ്വദിക്കാം.

ഇവിടുത്തെ ഐസ്ക്രീം കേക്കുകൾ കാണികളെ വിസ്മയിപ്പിക്കുന്നതാണ്. ബിസ്കോഫ് കേക്കുകൾ മുതൽ കാർട്ടൂൺ കഥാപാത്രമായ വിണ്ണി ദ പൂവിന്റെ മാതൃകയിലുള്ള വൈവിധ്യമാർന്ന കേക്കുകൾ വരെ ഇവിടെ ലഭ്യമാണ്. ഇതൊരു 'കേക്കാണോ അതോ മ്യൂസിയമാണോ' എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. കൊറിയയിൽ താൻ തങ്ങിയ ഒരു മാസം മുഴുവൻ എല്ലാ ആഴ്ചയും ഇവിടെ നിന്നും ഓരോ ഐസ്ക്രീം കേക്ക് വാങ്ങിയിരുന്നു എന്നാണ് ലോറൻസ് പറയുന്നത്.

ഇതിനുപുറമെ 27 ക്യൂബുകളുള്ള പ്രത്യേക ഐസ്ക്രീം കേക്കും ഇവിടെ ലഭ്യമാണ്. ഭക്ഷ്യയോഗ്യമായ ചോക്ലേറ്റ് പ്ലേറ്റുകൾ കൊണ്ട് വേർതിരിച്ച മൂന്ന് നിലകളിലായി ഒമ്പത് ക്യൂബുകൾ വീതമുള്ള ഈ കേക്കിന് 29,000 വോൺ (ഏകദേശം 2,092 രൂപ) ആണ് വില. കോട്ടൺ കാൻഡി മുതൽ റാസ്ബെറി ചോക്ലേറ്റ്, മിന്റ് ചോക്ലേറ്റ് ചിപ്പ്, ന്യൂയോർക്ക് ചീസ്കേക്ക് വരെയുള്ള വിവിധ ഫ്ലേവറുകൾ ഈ ഒറ്റ കേക്കിൽ ആസ്വദിക്കാം. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെയാണ് ഈ സ്റ്റോർ പ്രവർത്തിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Baskin Robbins is the world's largest ice cream outlet
Next Story