Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ അമുൽ പാൽ തർക്കം രൂക്ഷം; 5,500 അങ്കണവാടി കുട്ടികൾക്ക് പാൽ ലഭിച്ചില്ല

text_fields
bookmark_border
ഗുജറാത്തിൽ അമുൽ പാൽ തർക്കം രൂക്ഷം; 5,500 അങ്കണവാടി കുട്ടികൾക്ക് പാൽ ലഭിച്ചില്ല
cancel

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പേയ്‌മെന്റ് തർക്കത്തെത്തുടർന്ന് അങ്കണവാടികളിലേക്കുള്ള പാൽ വിതരണം മുടങ്ങി. വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള 400 അങ്കണവാടികളിലെ 5,500 കുട്ടികൾക്കാണ് കഴിഞ്ഞ ഒരു ആഴ്ചയായി ദിവസേനയുള്ള പാൽ മുടങ്ങിയിരിക്കുന്നത്. അമുൽ ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ സെപ്റ്റംബർ 17 മുതലാണ് പാൽ പൗച്ചുകളുടെ വിതരണം നിർത്തിവെച്ചത്.

സംസ്ഥാന സർക്കാരിന്റെ 'ദുഗ്ദ്ധ സഞ്ജീവനി യോജന' പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുട്ടികൾക്ക് പാൽ നൽകുന്നത്. ആറുമാസിനും ആറ് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ അഞ്ച് ദിവസവും 100 മി.ലി പാൽ വീതം നൽകാനാണ് പദ്ധതി. എന്നാൽ പാൽ വില വർധിച്ചതിനെത്തുടർന്ന് അമുലിൽ മുൻകൂറായി അടച്ചിരുന്ന തുക (ക്രഡിറ്റ് ബാലൻസ്) തീർന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സംയോജിത ശിശുവികസന സേവന ജില്ലാ പ്രോഗ്രാം ഓഫീസർ ഹിരാൽ താക്കൂർ വ്യക്തമാക്കി.

അമുൽ അധികൃതർ കൃത്യസമയത്ത് ബില്ലുകൾ സമർപ്പിക്കാത്തത് പേയ്‌മെന്റുകൾ വൈകാൻ കാരണമായെന്നും അവർ ആരോപിച്ചു. ജൂലൈ മാസത്തെ ബില്ല് സെപ്റ്റംബർ മൂന്നിനാണ് ലഭിച്ചതെന്നും അതിനിടയിൽ ബില്ലുകൾ തീർപ്പാക്കുന്നത് വൈകിയതോടെ അമുൽ പാൽ വിതരണം നിർത്തുകയായിരുന്നെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ബില്ലുകൾ ലഭിക്കുന്ന മുറക്ക് തുക തീർപ്പാക്കാറുണ്ടെന്നും തർക്കത്തെക്കുറിച്ചോ അടിയന്തര സാഹചര്യത്തെക്കുറിച്ചോ തങ്ങൾക്ക് വിവരം ലഭിച്ചിരുന്നില്ലെന്നും വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ ചീഫ് അക്കൗണ്ടന്റ് സന്തോഷ് തിവാരി വ്യക്തമാക്കി. കുട്ടികളുടെ പോഷകാഹാരത്തെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amul milk dispute intensifies in Gujarat
Next Story