രാവിലെ ഇഡ്ഡലി, ഉച്ചക്ക് തൈരും ചോറും, അത്താഴത്തിന് ദോശ! ഗർഭകാലത്തെ ഭക്ഷണക്രമം വെളിപ്പെടുത്തി നടി സാമന്ത
text_fieldsപ്രശസ്ത നടി സമന്ത റൂത്ത് പ്രഭുവിന്‍റെ ഗർഭകാലത്തെ ഭക്ഷണവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സംവിധായകൻ രാജ് നിഡിമോരുവുമായുള്ള വിവാഹജീവിതത്തിന് ശേഷം ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന താരം തന്‍റെ ഭക്ഷണക്രമത്തിൽ കഴിക്കാൻ ഏറ്റവും ഇഷ്ടം ലളിതമായ നാടൻ ഭക്ഷണങ്ങളാണെന്ന് പറയുന്നു.
ജീവിതകാലം മുഴുവൻ ഒരു പ്രത്യേക മെനു മാത്രം കഴിക്കാൻ അവസരം ലഭിച്ചാൽ എന്തായിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് വളരെ ലളിതമായ സൗത്ത് ഇന്ത്യൻ വിഭവങ്ങളാണ് സമന്ത തെരഞ്ഞെടുത്തത്. പ്രഭാതഭക്ഷണത്തിന് ഇഡ്ഡലിയും, ഉച്ചഭക്ഷണത്തിന് തൈരും ചോറും, അത്താഴത്തിന് ദോശയുമാണ് തന്‍റെ ആൾടൈം ഫേവറിറ്റ് എന്നും നിലവിൽ ഗർഭകാലത്തിന്‍റെ പ്രത്യേകതകൾ കൊണ്ടായിരിക്കാം ഈ ഭക്ഷണങ്ങളോട് കൂടുതൽ താൽപ്പര്യമെന്നും താരം ചിരിച്ചുകൊണ്ട് വ്യക്തമാക്കി. ഭാവിയിൽ ഈ ഭക്ഷണത്തോടുള്ള ഇഷ്ടം മാറിയേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
തമിഴ്, തെലുങ്ക് സിനിമകളിലൂടെ ആരാധകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയ സമന്ത, 'മാ ഇന്റി ബംഗാരം' എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ചാണ് താൻ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത ആദ്യമായി പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബർ 1-നാണ് കോയമ്പത്തൂർ ഇഷ യോഗ സെന്ററിൽ വെച്ച് രാജ് നിഡിമോരുവുമായുള്ള നടിയുടെ വിവാഹം നടന്നത്. പരമ്പരാഗത രീതിയിലുള്ള വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവെച്ചിരുന്നു.
സിനിമകളിൽ സജീവമായി നിൽക്കുന്നതിനിടയിലും ഗർഭകാലത്തെ ഓരോ നിമിഷവും സന്തോഷത്തോടെ ആസ്വദിക്കുകയാണ് സമന്ത. നിലവിലെ കമ്മ്യൂൺമെന്റുകൾ പൂർത്തിയാക്കിയ ശേഷം അഭിനയത്തിൽ നിന്നും ചെറിയൊരു ഇടവേള എടുക്കാനാണ് താരത്തിന്റെ തീരുമാനം. ലളിതമായ ഭക്ഷണരീതികളിലൂടെയും സന്തോഷം നിറഞ്ഞ ജീവിതത്തിലൂടെയും ഈ സുന്ദരമായ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ചുകൊണ്ടിരിക്കുന്ന സമന്തക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

