മൂന്ന് മാസത്തിനിടെ 643 ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന; രണ്ട് ലക്ഷം രൂപ പിഴ
text_fieldsതൊടുപുഴ: ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഭക്ഷ്യോല്പാദക വിതരണ മേഖലയിലുള്ള 643 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. 139 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 202 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനക്ക് അയച്ചു. ലാബ് പരിശോധനകളില്‍നിന്ന് 15 സാമ്പിളുകള്‍ സുരക്ഷിതമല്ലെന്നും രണ്ടെണ്ണം ഗുണനിലവാരമില്ലാത്തതായും കണ്ടെത്തി. പരിശോധനകളില്‍ 95 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്കി. മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബില്‍ 422 പരിശോധനകള്‍ നടത്തി. 71 പരാതികള്‍ ലഭിച്ചതില്‍ 70 എണ്ണം തീര്‍പ്പാക്കി. ആകെ 200000 രൂപ പിഴ ഈടാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

